ന്യൂമെക്സിക്കോയിലെ ആണവ മാലിന്യ സംഭരണിയില്‍ 2014ല്‍ നടന്ന പൊട്ടിത്തെറിയുടെ ശുദ്ധീകരണത്തിന് $200 കോടി ഡോളറില്‍ അധികം ചിലവാകും എന്ന് Los Angeles Times കണക്കാക്കി. 1980കളിലാണ് ന്യൂമെക്സിക്കോയിലെ Carlsbad മരുഭൂമിയില്‍ Waste Isolation Pilot Plant (WIPP) ന്റെ നിര്‍മ്മാണം തുടങ്ങിയത്. അമേരിക്കയുടെ ആണവായുധ പദ്ധതിയില്‍ നിന്നുള്ള transuranic മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാനായിരുന്നു അത്. വാണിജ്യപരമായ ആണവനിലയങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും സ്വീകരിക്കാനും അവര്‍ക്ക് ലക്ഷ്യമുണ്ടായിരുന്നു. 2014 ല്‍ WIPP ല്‍ നടന്ന പൊട്ടിത്തെറി സര്‍ക്കാര്‍ ചെറുതാക്കിയാണ് കാണിച്ചത്. ശുദ്ധീകരണം വേഗത്തില്‍ നടക്കുന്നുവെന്നും അവര്‍ അന്ന് പറഞ്ഞിരുന്നു.
— സ്രോതസ്സ് arstechnica.com