ദേശീയ സുരക്ഷയുടെ പേരില്‍ ലോക രാജ്യങ്ങള്‍ മനുഷ്യാവകാശങ്ങളെ ചവിട്ടി മെതിക്കുന്നു

2015 ല്‍ ദേശീയ സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള ഊഹത്തിന്റെ പേരില്‍ ലോകത്തെ സര്‍ക്കാരുകള്‍ മനുഷ്യാവകാശത്തെ ചവിട്ടി മെതിക്കുന്നു.

Amnesty International ന്റെ ലോക മനുഷ്യാവകശത്തെക്കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ടിലാണ് അത് പറയുന്നത്.

“നിങ്ങളുടെ അവകാശങ്ങള്‍ അപകടത്തിലാണ്. ലോകത്തെ ധാരാളം സര്‍ക്കാരുകളും അതിന് പുല്ല് വിലയേ കൊടുക്കുന്നുള്ളു,” എന്ന് Amnesty International ന്റെ Secretary General ആയ സലില്‍ ഷെട്ടി അഭിപ്രായപ്പെട്ടു.

“ദേശീയ സുരക്ഷാ ഭീഷണിയോടുള്ള ലക്ഷ്യമില്ലാത്ത പ്രതികരണം” ആയാണ് ചില സര്‍ക്കാരുകള്‍ മനുഷ്യാവകാശത്തെ ആക്രമിക്കുന്നത്. “civil society യേയും സ്വകാര്യതക്കുള്ള അവകാശത്തേയും അഭിപ്രായപ്രകടന സ്വതന്ത്ര്യത്തേയും അടിച്ചമര്‍ത്തുക, മനുഷ്യാവകാശം എന്നത് മോശം വാക്കാണെന്ന് ചിത്രീകരിക്കുക, ദേശീയ സുരക്ഷ, ക്രമസമാധാനം, ദേശീയമൂല്യങ്ങള്‍ എന്നിവക്ക് മനുഷ്യാവകാശം എതിരാണെന്ന് വരുത്തിത്തീര്‍ക്കുക” തുടങ്ങിയ അവര്‍ ചെയ്യുന്നു. “സര്‍ക്കാരുകള്‍ അതിനായി അവരുടെ തന്നെ സ്വന്തം നിയമങ്ങള്‍ ലംഘിക്കുന്നു,” അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

“ദശലക്ഷക്കണക്കിനാളുള്‍ സര്‍ക്കാരുകളുടേയും സായുധ സംഘങ്ങളുടേയും കൈകളാല്‍ വളരേറെ ദുരിതമനുഭവിക്കുകയാണ്. അതേ സമയം സുരക്ഷയേയും, ക്രമസമാധാനത്തിനേയും ദേശിയ ‘മൂല്യങ്ങളേയും’ മനുഷ്യാവകാശത്തെ സംരക്ഷിക്കുന്ന പ്രവര്‍ത്തനമായി സര്‍ക്കാരുകള്‍ നാണംകെട്ട് വ്യാഖ്യാനിക്കുന്നു.”

Amnesty രേഖപ്പെടുത്തിയ വിവരളില്‍ ചിലത്:

  • കുറഞ്ഞത് 122 രാജ്യങ്ങളെങ്കിലും ജനത്തെ പീഡിപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടുണ്ട്.
  • 30 രാജ്യങ്ങളെങ്കിലും അഭയാര്‍ത്ഥികളെ ബലം പ്രയോഗിച്ച് അപകടകരമായ അവരുടെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയച്ചിട്ടുണ്ട്.
  • 6 കോടി ആളുകള്‍ അവരുടെ സ്വന്തം വീടുകളില്‍ നിന്ന് പാലായനം ചെയ്തവരാണ്
  • 113 രാജ്യങ്ങളെങ്കിലും അഭിപ്രായ സ്വാതന്ത്ര്യത്തേയും പത്ര സ്വാതന്ത്ര്യത്തേയും വിലക്കിയിട്ടുണ്ട്.
  • 156 മനുഷ്യാവകാശപ്രവര്‍വര്‍ത്തകര്‍ കൊല്ലപ്പെടുകയോ ജയിലിലടക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.

അവകാശത്തിന് പുറമേ അവകാശ സംരക്ഷണവും ആക്രമിക്കപ്പെടുകയാണ്. അതുപോലെ “നിയമങ്ങളും അവസയം സംരക്ഷിക്കുന്ന വ്യവസ്ഥകളും” ഷെട്ടി പറയുന്നു.

വലിയ വ്യാപ്തിയിലുള്ള പീഡനങ്ങളെക്കുറിച്ച് പുതിയ റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഉദാരണത്തിന് അയര്‍ലാന്റിന്റെ ഗര്‍ഭച്ഛിദ്ര നിയന്ത്രണവും കുറ്റകൃത്യമാക്കലും, ആസ്ട്രേലിയയുടെ തുല്യമല്ലാത്ത രീതിയില്‍ ആദിവാസികളെ ജയിലിലടക്കുന്നതും, രാഷ്‌ട്രീയാഭയം തേടുന്നവരെ തടയുന്നതും ഒക്കെ.

അമേരിക്കയും അവരുടെ ചില സഖ്യകക്ഷി രാജ്യങ്ങളും വളരെ മോശമായ അവസ്ഥയിലാണ്.

അഭിപ്രായ പ്രകടനം, സംഘം ചേരല്‍ എന്നിവ സൌദി അറേബ്യ നിരന്തരം അടിച്ചമര്‍ത്തുന്നു, മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലിലടക്കുന്നു, തടവുകാരെ പീഡിപ്പിക്കുന്നു. സ്ത്രീകള്‍ക്ക് വേറെ നിയമവും ലൈംഗികവും അല്ലാത്തതുമായ അക്രമങ്ങളില്‍ അവര്‍ക്ക് സംരക്ഷണവും നല്‍കുന്നില്ല.

ഇസ്രായേല്‍ “സൈനികമായി ഗാസയെ blockade ചെയ്യുന്നു. അതുകൊണ്ട് അവിടെയുള്ള 18 ലക്ഷം ആളുകളെ ഒന്നിച്ച് ശിക്ഷിക്കുന്നു”.

ബ്രിട്ടണ്‍ അവരുടെ മനുഷ്യാവകാശ നിയമം ദുര്‍ബലമാക്കുകയും രഹസ്യാന്വേഷണ നിയമങ്ങള്‍ കൊണ്ടുവരികയും ചെയ്തു. “മനുഷ്യാവകാശത്തിന്റെ കാര്യത്തില്‍ ബ്രിട്ടണ്‍ ലോകത്തിന് തെറ്റായ പ്രമാണം ആണ് നിര്‍മ്മിക്കുന്നത്,” എന്ന് Amnesty International UK Director ആയ Kate Allen പറഞ്ഞു.

ഈജിപ്റ്റ് ആയിരങ്ങളെ “ദേശീയ സുരക്ഷയുടെ പേരില്‍ നിഷ്ഠൂരമായ അടിച്ചമര്‍ത്തല്‍” നടത്തി അറസ്റ്റ് ചെയ്തു.

അമേരിക്കയിലെ അവകാശ ലംഘനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ഇങ്ങനെ എഴുതുന്നു:

CIA പ്രവര്‍ത്തിപ്പിക്കുന്ന രഹസ്യ തടവില്‍ വെക്കല്‍ പരിപാടി പ്രകാരം നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദിത്തമോ പരിഹാരമോ ഇല്ല ക്യൂബയിലെ അമേരിക്കയുടെ സൈനിക താവളമായ ഗ്വാണ്ടാനമോയില്‍ കാലാവധി നിശ്ഛയിക്കാതെ ധാരാളം തടവുകാര്‍ പാര്‍പ്പിച്ചിരിക്കുന്നു. വിചാരണ നടക്കുന്നത് വളരെ ചെറിയ എണ്ണത്തിന് മാത്രമാണ്. സര്‍ക്കാരിന്റെ ജയിലുകളിലെ ഏകാന്ത തടവ് കുഴപ്പം പിടിച്ചതാണ്. പോലീസ് നടത്തുന്ന അതിക്രമങ്ങള്‍ തുടരുകയും ചെയ്യുന്നു. 27 പുരുഷന്‍മാരേയും ഒരു സ്ത്രീയേയും ഈ വര്‍ഷം വധശിക്ഷക്ക് വിധേയരാക്കി.

പ്രസിഡന്റ് ഒബാമ ശരിയായ കാര്യം പലപ്പോഴും പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ വാചാടോപം മനുഷ്യാവകാശത്തെ ദേശീയ പ്രാധാന്യത്തിലേക്ക് കൊണ്ടുവരുന്ന പ്രവര്‍ത്തിയില്‍ പരാജയപ്പെട്ടു, എന്ന് Amnesty International USA യുടെ ഡയറക്റ്ററായ Margaret Huang പറയുന്നു.

ധാരാളം പീഡനങ്ങള്‍ രേഖപ്പെടുത്തുന്നുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം മനുഷ്യര്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ മുഴുവന്‍ വിവരങ്ങളും ഈ റിപ്പോര്‍ട്ടില്‍ ഇല്ല. പ്രത്യേകിച്ച് അഭയാര്‍ത്ഥി പ്രശ്നം. ഇങ്ങനെയുള്ള അവസ്ഥയില്‍ മനുഷ്യാവകാശം സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന വ്യവസ്ഥകള്‍ വേണമെങ്കില്‍ ഉപയോഗിക്കാം എന്ന രീതിയില്‍ കാണാനാവില്ല എന്ന് Shetty കൂട്ടിച്ചേര്‍ക്കുന്നു.

— സ്രോതസ്സ് commondreams.org, https://www.amnesty.org/en/latest/research/2016/02/annual-report-201516/

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )