പ്രകൃതി ഇന്ന് കാലാവസ്ഥാ മാറ്റത്തിന്റെ siege ല്‍ ആണ്. ഉയരുന്ന താപനില സസ്യങ്ങളേയും മൃഗങ്ങളേയും അവയുടെ ഇപ്പോഴത്തെ ചുറ്റുപാടില്‍ നിന്ന് പുറത്തേക്ക് തള്ളുകയാണ്. കാലാവസ്ഥാ മാറ്റവുമായി പിടിച്ച് നില്‍ക്കാന്‍ സ്പീഷീസുകള്‍ക്ക് വടക്കോട്ട്, ഉയര്‍ന്ന അക്ഷാംശങ്ങളിലേക്ക് ഒരു പാത വേണം. മനുഷ്യ നിര്‍മ്മിതിയെ കുറച്ചേ അത് ശല്യപ്പെടുത്താവൂ.
വളരെ ഭംഗിയോടെ ഈ മാപ്പ് ആ പാതയാണ് കാണിച്ച് തരുന്നത്. (പാതകള്‍)
Earth wind map ല്‍ നിന്ന് പ്രചോദനം നേടിയാണ് ഈ മാപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. താപനില, കാറ്റ്, മര്‍ദ്ദം എന്നിവക്ക് പകരം The Nature Conservancy യുടെ വെബ് ഡവലപ്പറായ Dan Majka, സ്വന്തം ചുറ്റുപാട് ചൂടാകുന്നതനുസരിച്ച് യോജിച്ച കാലാവസ്ഥ തേടിയുള്ള സസ്തനികള്‍, പക്ഷികള്‍, ഉഭയജീവികള്‍ എന്നിവക്ക് ഉപയോഗിക്കാവുന്ന പാതയെക്കുറിച്ചുള്ള രണ്ട് പഠനങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.

See the full map: https://earth.nullschool.net/
— സ്രോതസ്സ് scientificamerican.com