സിംഗപ്പൂരിലെ വായൂ മലിനീകരണം, ഇന്‍ഡോനേഷ്യയുടെ സുമാത്രാ ദ്വീപില്‍ നിന്നുള്ള പുക അടിക്കുന്നതിനാല്‍ ആരോഗ്യകരമല്ലാത്ത് അവസ്ഥയിലേക്ക് ഉയര്‍ന്നിരിക്കുകയാണ് എന്ന് National Environment Agency (NEA) പറയുന്നു.
എല്ലാ വേനല്‍കാലത്തും പാമോയില്‍, പള്‍പ്പ്, പേപ്പര്‍ പ്ലാന്റേഷനുകള്‍ക്ക് വേണ്ട ഭൂമിക്കായി കാട് തീയിടുന്നതില്‍ നിന്നുള്ള പുക ആ പ്രദേശത്തെ ആകാശത്തെ കരിമേഘാവൃതമാക്കാറുണ്ട്. പൊതുജനാരോഗ്യത്തേയും, ടൂറിസ്റ്റുകളേയും വിമാനങ്ങളേയും ഇത് ബാധിക്കാറുണ്ട്.
24 മണിക്കൂറില്‍ സിംഗപ്പൂരിലെ Pollution Standards Index (PSI) വര്‍ദ്ധിച്ച് 105 എന്ന നിലയിലെത്തി. 100 നെക്കാള്‍ ഉയര്‍ന്ന നില ആരോഗ്യകരമല്ല എന്നാണ് കണക്കാക്കുന്നത്.
— സ്രോതസ്സ് reuters.com
പാം ഓയില്‍ ഉപയോഗം കുറക്കുക. പാം ഓയില്‍ കൊണ്ട് നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ വാങ്ങരുത്.