ഭാരതമാതാവ് അല്‍പ്പം അഡ്ജസ്റ്റ് ചെയ്യണം, അവര്‍ ഒന്നും ചെയ്യില്ലന്നേ

ഇന്ത്യ അമേരിക്കയുടെ സൈനിക സഖ്യകക്ഷി

സൈനിക സംവിധാനങ്ങള്‍ പരസ്പരം ഉപയോഗിക്കുന്നതിനുള്ള കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവച്ചു. ലോജിസ്റ്റിക് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് (എല്‍ഇഎംഒഎ) പ്രകാരം ഇരുരാജ്യങ്ങളുടെയും സൈനികവാഹനങ്ങള്‍, കപ്പലുകള്‍, വിമാനങ്ങള്‍ എന്നിവയ്ക്ക് അറ്റകുറ്റപ്പണിക്കും ഇന്ധനം നിറയ്ക്കാനുമായി തുറമുഖങ്ങളും വിമാനത്താവളങ്ങളും സൈനികതാവളങ്ങളും പരസ്പരം ഉപയോഗിക്കാന്‍ കഴിയും. ഇതോടെ ഇന്ത്യ അമേരിക്കയുടെ സൈനികസഖ്യ രാഷ്ട്രമായി. ചേരിചേരാ നയം ഇന്ത്യ ഔദ്യോഗികമായി ഉപേക്ഷിക്കുകയും ചെയ്തു. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും അമേരിക്കന്‍ വിദേശ സെക്രട്ടറി ആഷ് കാര്‍ടറുമാണ് കരാറില്‍ ഒപ്പുവച്ചത്. 2004 ലെ പ്രതിരോധചട്ടക്കൂട് കരാറിന്റെയും 2008ലെ സിവില്‍ ആണവകരാറിന്റെയും തുടര്‍ച്ചയായാണ് ചൈനയെ ലക്ഷ്യമിട്ട് എല്‍ഇഎംഒഎയില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. കരാര്‍പ്രകാരം ഇന്ത്യക്ക് യുഎസ് സൈനികതാവളങ്ങള്‍ ഉപയോഗിക്കാമെങ്കിലും അതുകൊണ്ട് വലിയ കാര്യമുണ്ടാകില്ല. മറ്റ് ലോകരാജ്യങ്ങളില്‍ സൈനികസാന്നിധ്യമുള്ള അമേരിക്കയ്ക്കുതന്നെയാകും കരാറിന്റെ ആത്യന്തിക പ്രയോജനം.

— സ്രോതസ്സ് deshabhimani.com

നാണംകെട്ട രാജ്യസ്നേഹം.

ഒരു അഭിപ്രായം ഇടൂ