18 വയസുകാരനായ Danish Ahmad നെ കാഷ്മീരില്‍ ഇന്‍ഡ്യയുടെ സൈന്യം വെടിവെച്ചു കൊന്നു. സൈന്യത്തിന് നേരെ കല്ലെറിഞ്ഞു എന്ന കാരണത്താലാണ് വെടിവെച്ചത്. ജൂലൈ 8 ന് ഒരു പ്രമുഖ കാഷ്മീര്‍ സ്വാതന്ത്ര്യ നേതാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്‍ഡ്യാവിരുദ്ധ പ്രക്ഷോഭം ശക്തമായി. അതിന് ശേഷം ഇതുവരെ 70 പേര്‍ കാഷ്മൂീരില്‍ കൊല്ലപ്പെട്ടു. lead pellets വെടിയേറ്റ നൂറുകണക്കിന് ആളുകള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. 570 പേരാണ് കണ്ണ് ചികില്‍സക്കായി ആശുപത്രിയിലെത്തിയത് എന്ന് പ്രധാന ആശുപത്രിയിലെ ഡോക്റ്റര്‍മാര്‍ പറയുന്നു. ഈ അവസ്ഥയെ “dead eyes” എന്നാണ് Ophthalmologists വിളിക്കുന്നത്.
— സ്രോതസ്സ് democracynow.org
ഏത് പ്രശ്നവും പരിഹരിക്കാനുള്ള മാര്‍ഗ്ഗം സമാധാനത്തിന്റേതാണ്. ഇന്‍ഡ്യ സൈന്യത്തെ പൂര്‍ണ്ണമായും അവിടെ നിന്ന് പിന്‍വലിക്കണം. അവിടം ഒരു പാലസ്തീനാക്കരുത്.