കഴിഞ്ഞ ദിവസം വന്ന വിധി പ്രകാരം അമേരിക്കയിലെ Food and Drug Administration വലിയ വിഭാഗത്തിലുള്ള ആന്റീ ബാക്റ്റീരിയ സോപ്പുകള്‍ കമ്പോളത്തില്‍ നിന്ന് പിന്‍വലിക്കാന്‍ ഉത്തരവിട്ടു. സാധാരണ സോപ്പിനേക്കാള്‍ ഇത്തരം സോപ്പിന്റെ ഗുണങ്ങള്‍ നിര്‍മ്മാതാക്കള്‍ക്ക് തെളിയിക്കാനാവാത്തനിനാലാണ് ഈ നടപടി. triclosan, triclocarbon ഉള്‍പ്പടെ 19 ഓളം പ്രത്യേക രാസവസ്തുക്കളടങ്ങിയ hand soap ഓ antiseptic wash product ഓ ആയ ഉല്‍പ്പന്നങ്ങളാണ് പിന്‍വലിക്കുന്നത്. ഒരു വര്‍ഷത്തിനകം അവ പൂര്‍ണ്ണമായും കമ്പോളത്തില്‍ നിന്ന് നീക്കം ചെയ്യണം. triclosan നും മറ്റ് antimicrobial സോപ്പുകള്‍ക്കും പ്രത്യേകിച്ച ഗുണമില്ലെങ്കിലും അവക്ക് ധാരാളം ദോഷങ്ങളുണ്ട് താനും.
— സ്രോതസ്സ് arstechnica.com