ലോക ചരിത്രത്തിലെ ഏറ്റവും വലിയ സമരം ഇന്‍ഡ്യയില്‍ നടന്നു

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാമ്പത്തിക നയങ്ങളിലെ പ്രതിഷേധമായി ഇന്‍ഡ്യയിലെ 10 ട്രേഡ് യൂണിനയനുകള്‍ ലോക ചരിത്രത്തിലെ ഏറ്റവും വലിയ സമരം ഇന്‍ഡ്യയില്‍ നടത്തി.

എന്നാല്‍ നിങ്ങള്‍ വാര്‍ത്തക്കായി അമേരിക്കന്‍ കേബിള്‍ ചാനലാണ് ഉപയോഗിക്കുന്നതെങ്കില്‍ ഈ വിവരം നിങ്ങള്‍ അറിയാന്‍ വഴിയില്ല.

അമേരിക്കയിലെ ഒരൊറ്റ കേബിള്‍ വാര്‍ത്താ നെറ്റ്‌വര്‍ക്കും ഈ മഹാ സമരത്തെക്കുറിച്ച് സംസാരിച്ചില്ല.

വിദേശ നിക്ഷേപവും, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണവും വര്‍ദ്ധിപ്പിക്കാനുള്ള മോഡിയുടെ ശ്രമത്തിനെതിരാണ് സമരം. അത്തരം നയം ശമ്പളവും തൊഴിലവസരവും കുറക്കും എന്ന് യൂണിയനുകള്‍ ഭയക്കുന്നു.

തുടക്കത്തില്‍ സര്‍ക്കാര്‍ സമരത്തെ തടയാന്‍ ശ്രമിച്ചെങ്കിലും പിന്നീട് അവിദഗദ്ധ തൊഴിലാളികളുടെ അടിസ്ഥാന ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കും എന്നും ചില സര്‍ക്കാര്‍ ജോലിക്കാരുടെ ബോണസ് പിടിച്ച് വെച്ചത് റദ്ദാക്കുമെന്നും വാഗ്ദാനം നല്‍കി.

എന്നാല്‍ യൂണിയനുകള്‍ ഈ സ്വാധീന വാഗ്ദാനങ്ങളെ തള്ളിക്കളഞ്ഞു. “ദാരിദ്ര്യത്തിനെതിരാണ് തന്റെ യുദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു, എന്നാല്‍ അദ്ദേഹം ഈ രാജ്യത്തെ ദരിദ്രര്‍ക്കെതിരാണ് യുദ്ധം ചെയ്യുന്നത്,” എന്ന് Indian National Trade Union Congress ന്റെ Vice President ആയ Ashok Singh പറഞ്ഞു.

അടിസ്ഥാന ശമ്പളം മാസം 18,000 രൂപയായി വര്‍ദ്ധിപ്പിക്കുക എന്നതുള്‍പ്പടെയുള്ള ആവശ്യങ്ങളുടെ ഒരു പട്ടിക യൂണിയനുകള്‍ സര്‍ക്കാരിന് നല്‍കി.

സാങ്കേതിക വിദ്യ കൂലി കുറക്കുന്നു എന്ന ലോകം മൊത്തമുള്ള വ്യാകുലതയുടെ ഭാഗമാണ് ഇന്‍ഡ്യയിലെ സമരം എന്ന് CNN International ല്‍ ManpowerGroup എന്ന human resources consulting firm ന്റെ CEO പറഞ്ഞത് മാത്രമാണ് അമേരിക്കന്‍ മാധ്യമങ്ങളില്‍ ആ വാര്‍ത്തയെക്കുറിച്ചുണ്ടായ ഏക പ്രതിപാദിക്കല്‍. [സാങ്കേതിക വിദ്യ കൂലി കുറച്ചാലും കിട്ടിയ സമ്പത്ത് മാന്യമായ രീതിയില്‍ വിതരണം ചെയ്തുകൂടെ?]

— സ്രോതസ്സ് theintercept.com By Zaid Jilani

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s