ബ്രസീലിലെ 60,000 ബാങ്ക് ജോലിക്കാര്‍ തൊഴില്‍ നിയമ പരിഷ്കാരത്തിനെതിരെ സമരം നടത്തി

17 ദിവസത്തെ ദേശീയ സമരത്തിന് ശേഷം Michel Temer ന്റെ സര്‍ക്കാര്‍ കൊണ്ടുവന്ന തൊഴില്‍ നിയമ പരിഷ്കാരത്തിനെതിരെ ബ്രസീലിലെ 60,000 ബാങ്ക് ജോലിക്കാരും സമരം നടത്തി. അത് രാജ്യത്തെ സാമ്പത്തിക സേവനങ്ങള്‍ നിര്‍ത്തി വെക്കുന്നതിന് കാരണമായി. Sao Paulo, Osasco, Região എന്നിവിടങ്ങളിലെ Union of Bank Workers പ്രസ്ഥാവന പ്രകാരം ഈ ആഴ്ച 796 ബ്രാഞ്ചുകള്‍ അടച്ചിടും. 60,000 ജോലിക്കാരാണ് സമരത്തില്‍ പങ്കെടുക്കുന്നത് എന്ന് Brasil de Fato പറയുന്നു. National Confederation of Financial Workers ന്റെ റിപ്പോര്‍ട്ട് പ്രകാരം മൊത്തം 13,159 ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നില്ല. രാജ്യത്തെ ഓഫീസുകളുടെ 55% ആണിത്. ഉയര്‍ന്ന ശമ്പളവും മെച്ചപ്പെട്ട തൊഴില്‍ ചുറ്റുപാടും ജോലിക്കാര്‍ ആവശ്യപ്പെടുന്നു.

— സ്രോതസ്സ് telesurtv.net

ഒരു അഭിപ്രായം ഇടൂ