ഉപഭോക്താക്കളുടെ ബാങ്ക് അകൌണ്ടുകളില്‍ നിയമവിരുദ്ധമായി കൃത്രിമത്വം കാട്ടി ഫീസും മറ്റ് ചാര്‍ജ്ജുകളും വര്‍ദ്ധിപ്പിച്ചതിന് വെല്‍സ് ഫാര്‍ഗോക്ക്(Wells Fargo) $18.5 കോടി ഡോളറിന്റെ പിഴ അടച്ചു. വെല്‍സ് ഫാര്‍ഗോയുടെ ജോലിക്കാര്‍ രഹസ്യമായി കള്ള ബാങ്ക് അകൌണ്ടുകള്‍ നിര്‍മ്മിച്ച് ഉപഭോക്താക്കള്‍ക്ക് ആവശ്യമിതിരുന്നിട്ടും ക്രഡിറ്റ് കാര്‍ഡുകള്‍ നല്‍കി എന്ന് Consumer Financial Protection Bureau കണ്ടെത്തി. വില്‍പ്പന ലക്ഷ്യങ്ങള്‍ നേടാനായി ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ച് 20 ലക്ഷം കള്ള അകൌണ്ടുകളാണ് നിര്‍മ്മിച്ചത്. കുറഞ്ഞത് 2011 മുതല്‍ക്കെങ്കിലും ഈ തട്ടിപ്പ് നടന്ന് വരുന്നുണ്ട്. 2013 മുതല്‍ക്ക് ഇങ്ങനെ ചെയ്തിരുന്നു എന്ന് തനിക്കറിയമായിരുന്നു എന്ന് CEO ആയ John Stumpf പറഞ്ഞു. ഈ പദ്ധതി വഴി overdraft charges, late fees, മറ്റ് penalties ഒക്കെ ഉപഭോക്താക്കളില്‍ ചാര്‍ത്തിയിരുന്നു. ഈ കള്ള നടപടിയുടെ പേരില്‍ ബാങ്ക് 5,300 താഴ്ന്ന ജീവനക്കാരെ പിരിച്ചുവിട്ടു.
— സ്രോതസ്സ് democracynow.org