1980കളുടെ തുടക്കത്തില്‍ ബ്രിട്ടണില്‍ ജനിച്ചവര്‍ അവരുടെ മുപ്പതുകളിലെത്തിയപ്പോള്‍, 1970കളില്‍ ജനിച്ചവര്‍ അവരുടെ മുപ്പതുകളിലെത്തിയപ്പോള്‍ അവര്‍ക്കുണ്ടായ സമ്പത്തിന്റെ പകുതി സമ്പത്തേയുണ്ടായിരുന്നുള്ളു. വീട്ടുടമസ്ഥാവകാശത്തിലും ഉദാരപരമായ കമ്പനി പെന്‍ഷന്‍ പദ്ധതിയിലും വലിയ കുറവാണുണ്ടായിരിക്കുന്നത്. അതോടൊപ്പം തന്നെ ചരിത്രത്തിലെ ഏറ്റവും കുറവ് പലിശനിരക്കും. ഇന്നത്തെ അതിനാല്‍ ചെറുപ്പക്കാര്‍ക്ക് സമ്പന്നരാകാനുള്ള വഴി മുമ്പത്തെ തലമുറയെക്കാള്‍ കൂടുതല്‍ കഷ്ടപ്പാട് നിറഞ്ഞതാണ്. Institute of Fiscal Studies ആണ് ഈ പഠനം നടത്തിയത്.
— സ്രോതസ്സ് telegraph.co.uk
എന്നാലും മുതലാളിത്തത്തെ ആരെങ്കിലും പഴിക്കുമോ? ഇല്ല. എന്തെങ്കിലും ന്യായീകരണങ്ങള്‍ പറഞ്ഞ് അതിനെ പുകഴ്ത്തിക്കൊണ്ടിരിക്കും.