Democratic Republic of the Congo യില്‍ സുരക്ഷാ സേന ഡസന്‍ കണക്കിന് പ്രതിഷേധക്കാരെ വെടിവെച്ചു കൊന്നു. ഡിസംബറില്‍ കാലാവധി കഴിയുന്ന പ്രസിഡന്റ് Joseph Kabila അധികാരത്തില്‍ നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രണ്ട് ദിവസമായി നടക്കുന്ന പ്രക്ഷോഭം നടക്കുകയാണ് അവിടെ. 37 പ്രതിഷേധക്കാരും രണ്ട് പോലീസുകാരും കൊല്ലപ്പെട്ടു എന്ന് Human Rights Watch പറയുന്നു ഈ വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മാറ്റിവെച്ചതായി പ്രസിഡന്റ് കാബില പ്രഖ്യാപിച്ചതോടെയാണ് പ്രക്ഷോഭം തുടങ്ങിയത്.
— സ്രോതസ്സ് democracynow.org