ഝാര്‍ഘണ്ടിലെ ഹസാരിബാഗ് പോലീസ് വെടിവെപ്പ് മരണങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങി

Barkagaon ബ്ലോക്കിലെ ഭൂമി പ്രതിഷേധങ്ങള്‍ക്കെതിരെ ശനിയാഴ്ച പോലീസ് വെടിവെച്ചതിനെക്കുറിച്ചുള്ള അന്വേഷണം നടത്താന്‍ ഝാര്‍ഘണ്ട് സര്‍ക്കാര്‍ ഒരു അന്വേഷണ സംഘത്തെ നിയോഗിച്ചു. വെടിവെപ്പില്‍ നാലുപേര്‍ മരിക്കുകയും ഒരു ഡസനിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. ധാരാളം സ്ത്രീകള്‍ക്കും പരിക്കേറ്റു. ഭൂമി ഏറ്റെടുക്കുന്നതിനെതിരേയും National Thermal Power Corporation (NTPC) കൊടുക്കുന്ന കുറഞ്ഞ ശമ്പളത്തിനെതിരേയും ആണ് അവര്‍ സമരം ചെയ്യുന്നത്.

— സ്രോതസ്സ് timesofindia.indiatimes.com

കാറ്റാടികളും സോളാര്‍ പാനലുകളും സ്ഥാപിക്കുക. NTPC സൌര താപനിലയങ്ങളെക്കുറിച്ച് ഗവേഷണം നടത്തുകയും സ്ഥാപിക്കുകയും ചെയ്യുക.

ഒരു അഭിപ്രായം ഇടൂ