
ജനിതകമാറ്റംവരുത്തിയ(GM) കടുക് സുരക്ഷിതമാണെന്ന് സര്‍ക്കാര്‍ സബ് കമ്മറ്റി പറഞ്ഞെങ്കിലും അത് കാലാവധി വെക്കാതെ അത് കുപ്പിയില്‍ വെച്ചിരിക്കാനുള്ള സാദ്ധ്യതയാണ് കാണുന്നത്.
വെള്ളിയാഴ്ച സുപ്രീം കോടതി സാമൂഹ്യപ്രവര്‍ത്തകയായ അരുണ റോഡ്രിഗസിന്റെ GMO വിരുദ്ധ പരാതിയില്‍ മേലുള്ള വാദം കേള്‍ക്കും. Dhara Mustard Hybrid-11 (DMH-11) എന്ന പേരിലുള്ള ജനിതകമാറ്റംവരുത്തിയ കടുകിന് കേന്ദ്രം പ്രാധമിക അംഗീകാരം കോടുത്തത് 2013 ലെ സുപ്രീം കോടതി നിയോഗിച്ച സാങ്കേതിക കമ്മറ്റിയുടെ റിപ്പോര്‍ട്ടിനെ ലംഘിക്കുന്നു എന്നാണ് അരുണയുടെ വാദം.
മറ്റ് കാര്യങ്ങളോടൊപ്പം കളനാശിനി സഹനശേഷിയുള്ള വിളകള്‍ ഇന്‍ഡ്യയില്‍ അനുവദിക്കില്ല എന്ന് കമ്മറ്റി പറഞ്ഞിരുന്നു. പൊതു ധനസഹായത്താല്‍ ഡല്‍ഹി സര്‍വ്വകലാശാലിലെ ഗവേഷകര്‍ വികസിപ്പിച്ച DMH-11 ലെ ‘bar’ എന്ന് വിളിക്കുന്ന ഒരു ജീനിന് കളനാശിനി സഹനശേഷിയുണ്ട്. glufosinate എന്ന രാസവസ്തു അടങ്ങിയ കളനാശികളെ സഹിക്കാനുള്ള ശേഷം ചെടിക്ക് നല്‍കുന്നത് ഇതാണ്. glufosinate ഒരു വിഷവസ്തുവാണെന്ന് വിമര്‍ശകര്‍ പറയുന്നു. അതുപോലെ അത് കര്‍ഷകരില്‍ ചില പ്രത്യേക ബ്രാന്റ് രാസവസ്തുകളുമായുള്ള ആശ്രിതത്വത്തിന് കാരണമാകുകയും ചെയ്യുന്നു. “ഈ വാദത്തില്‍ കോടതി ന്യായം കണ്ടാല്‍ ജനിതകമാറ്റംവരുത്തിയ കടുകിനെ കാലാവധിയില്ലാതെ വൈകിപ്പിച്ചേക്കാന്‍ സാദ്ധ്യതയുണ്ട്,” എന്ന് GM കടുകിന്റെ പരിശോധന പരിപാടിയില്‍ അടുത്ത് പങ്കെടുത്ത ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ജനിതകമാറ്റംവരുത്തിയ വിളകളുടെ പരീക്ഷണം മൊത്തത്തില്‍ തടയണം എന്ന റോഡ്രിഗസിന്റെ മുമ്പത്തെ ഒരു പെറ്റിഷന് സുപ്രീം കോടതി ഇതുവരെ ഉത്തരവിറക്കിയിട്ടില്ല.
DMH-11 ഫലപ്രദമായ ഒരു ഹൈബ്രിഡ് ആണെന്നും ‘bar’ ജീനിന്റെ സാന്നിദ്ധ്യം കടുക് കര്‍ഷകരെ ബാധിക്കില്ല എന്നും Genetic Engineering Appraisal Committee (GEAC) യുടെ ഒരു സബ് കമ്മറ്റി ഓഗസ്റ്റില്‍ പറഞ്ഞു. ജനിതകമാറ്റംവരുത്തിയ വിളകളുടെ നിയന്ത്രണം നടത്തുന്ന പരിസ്ഥിതിമന്ത്രാലയത്തിന്റെ ഒരു സംഘമാണ് GEAC. ഒക്റ്റോബര്‍ 5 വരെ അവര്‍ ഒരു റിപ്പോര്‍ട്ട് മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി, പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം ചോദിച്ചിരുന്നു. “പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നു… ഇനി ഇപ്പോള്‍ നമുക്ക് ഒരു തീരുമാനം എടുക്കണം. വിതക്കല്‍ കാലം കഴിഞ്ഞു. ഈ വര്‍ഷം ഇനി ഇത് ലഭ്യമാകുമെന്ന് തോന്നുന്നില്ല,” എന്ന് പരിസ്ഥിതി മന്ത്രി അനില്‍ ദേവ് ഹിന്ദുവിനോട് പറഞ്ഞു.
800 അഭിപ്രായങ്ങള്‍ ലഭിച്ചു
കര്‍ഷകര്‍, ശാസ്ത്രജ്ഞര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരില്‍ നിന്ന് 800 അഭിപ്രായങ്ങള്‍ ലഭിച്ചതായി പരിസ്ഥിതി മന്ത്രാലയം പ്രസ്ഥാവിച്ചു. GEAC ഇനി ആ അഭിപ്രായങ്ങള്‍ ഓരോന്നും പരിശോധിക്കും. അംഗങ്ങളുടെ കൂടിയിരിപ്പ് നടത്തും. അതിന് ശേഷം ഒരു ഒത്തുതീര്‍പ്പ് പാസാക്കും. അതില്‍ പരിസ്ഥിതി മന്ത്രി, മിക്കവാറും പ്രധാനമന്ത്രിയുടെ ഓഫീസ് കൂടി സൂഷ്മപരിശോധന നടത്തും.
— സ്രോതസ്സ് thehindu.com