ഹൊണ്ടൂറസിലെ രണ്ടാമത്തെ വലിയ നഗരമായ San Pedro Sula ല്‍ പുതിയതായി പണിഞ്ഞ ഹൈവേയില്‍ ചുങ്കം പിരിക്കുന്നതിനെതിരെ സമരം നടത്തുന്ന 200 പേരില്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. മുമ്പത്തെ പ്രസിഡന്റ് മാനുവല്‍ സലായായും ആ ജനങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. രാജ്യത്തെ പുതിയ ഹൈവേ ചുങ്കത്തിനെതിരായ 8 സ്ഥലത്ത് ഒരേ സമയം നടന്ന പ്രതിഷേധത്തിലൊന്നായിരുന്നു ഇത്. public-private പദ്ധതി പ്രകാരമാണ് ഈ ചുങ്കാലയങ്ങള്‍ (tolls). ചുങ്കാലയങ്ങള്‍ നടത്തുന്നതിന് സര്‍ക്കാര്‍ സ്വകാര്യ കമ്പനികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വഴിയിലൂടെ കടന്നുപോകാന്‍ അവര്‍ 20 lempiras (ഒരു ഡോളറിനടുത്ത്) ഈടാക്കുന്നു. ഈ രാജ്യത്തിലെ പ്രതിശീര്‍ഷ വരുമാനം $US200 ഡോളറാണ്.
— സ്രോതസ്സ് telesurtv.net