ജനിതക മാറ്റം വരുത്തിയ കടുകിന്റെ കാര്യത്തില്‍ ഇന്‍ഡ്യ അപകടകരമായ തെറ്റ് ചെയ്യുന്നുവോ?

ആഗോള എണ്ണക്കുരു, കാര്‍ഷികവ്യവസായ, ജൈവസാങ്കേതികവിദ്യ കോര്‍പ്പറേറ്റുകള്‍ ദീര്‍ഘകാലമായി ഇന്‍ഡ്യയുടെ പ്രാദേശിക പാചകഎണ്ണ ഉത്പാദകരെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. കഴി‍ഞ്ഞ 20 വര്‍ഷങ്ങളില്‍ ഇന്‍ഡ്യ പാചകഎണ്ണയുടെ സ്വയംപര്യാപ്തതയില്‍ നിന്ന് പകുതി ഇറക്കുമതി ചെയ്യുന്ന അവസ്ഥയിലേക്ക് എത്തി. ഇപ്പോള്‍ സര്‍ക്കാര്‍ ജനിതക മാറ്റം വരുത്തിയ കടുക് അടിച്ചേല്‍പ്പിച്ച് ഇന്‍ഡ്യയുടെ ആഹാര, കൃഷി പാരമ്പര്യമായ ഒരു വിളയെ തുടച്ചു നീക്കുകയാണ്.

അമേരിക്കന്‍ കമ്പനികള്‍ ഇന്‍ഡ്യയുടെ എണ്ണക്കുരു ഉത്പാദന പരിപാടികളെ തുരങ്കം വെക്കുന്നു എന്ന് 2013 ല്‍ മുമ്പത്തെ കൃഷി മന്ത്രിയായിരുന്ന ശരദ് പവാര്‍ കുറ്റപ്പെടുത്തിയിരുന്നു. അതുപോലെ ആരോപണങ്ങള്‍ മുമ്പ് 1998 ലെ കടുകെണ്ണ ദുരന്തം നടന്നപ്പോള്‍, “ബഹുരാഷ്ട്ര കമ്പനികളുടെ അദൃശ്യ കരങ്ങള്‍” ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് Rajasthan Oil Industries Association ഉന്നയിച്ചിരുന്നു.

ഇത് രണ്ടിലും കാര്യങ്ങളുണ്ട്. 1990കളുടെ പകുതിയോടെ ഇന്‍ഡ്യ ഭക്ഷ്യ എണ്ണയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടിയിരുന്നു. എന്നാല്‍ 2014 ഓടെ അത് പാചകഎണ്ണയുടെ ലോകത്തെ ഏറ്റവും വലിയ ഇറക്കുമതിക്കാരായി. ലോക ബാങ്കിന്റെ നിര്‍ബന്ധ പ്രകാരം ഇന്‍ഡ്യ ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി ചുങ്കം കുറച്ചു. അതോടെ ഇറക്കുമതി വര്‍ദ്ധിക്കാനും തുടങ്ങി.

ഇപ്പോള്‍ രാജ്യത്തെ പാചകഎണ്ണ ആവശ്യകതയുടെ പകുതിയിലധികവും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്. അതില്‍ പരിസ്ഥിതിക്ക് വളരെ ദോഷകരമായ, ഇന്‍ഡോനേഷ്യയിലും, മലേഷ്യയിലും നിന്നുള്ള പാംഓയില്‍ ഇറക്കുമതി, ബ്രസീലിലും, അര്‍ജന്റീനയിലും നിന്നുള്ള സോയാബീന്‍ എണ്ണ ഒക്കെ ഉള്‍പ്പടുന്നു. അതിനോടൊപ്പം ഇന്‍ഡ്യയിലെ പാടങ്ങളില്‍ ജനിതകമാറ്റം വരുത്തിയ കടുകും മറ്റ് വിളകളും കൃഷി ചെയ്യാന്‍ നിര്‍ബന്ധിക്കുകയാണ് ഇപ്പോള്‍.

ഇന്‍ഡ്യയുടെ തദ്ദേശീയമായ ഭക്ഷ്യ എണ്ണയുടെ ഉത്പാദനം കുറയുന്ന അവസ്ഥയെ മാറ്റിനിര്‍ത്തിക്കൊണ്ട് GM കടുകിന്റെ പ്രശ്നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാവില്ല. ഇറക്കുമതി കുറക്കാന്‍ ഉയര്‍ന്ന ഉത്പാദനക്ഷമതയുണ്ടെന്ന് പറഞ്ഞ് GM കടുകിനെ കൊണ്ടുവരുന്നത് മനുഷ്യ വിദ്വേഷ വാദമാണ്. ഇന്‍ഡ്യയുടെ എണ്ണ രംഗത്തെ തകര്‍ക്കുന്ന വാണിജ്യ നിയമങ്ങളുടെ പങ്ക് പരിഗണിക്കുമ്പോള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ശ്രദ്ധമാറ്റാനുള്ള വെറും പുകമറയാണ് ഈ വാദം തീര്‍ച്ചയായും ഇന്നുവരെ അമേരിക്കന്‍ കാര്‍ഷിക വ്യവസായ ഭീമനായ കാര്‍ഗിലിന്(Cargill) ഗുണം ചെയ്യുന്നതായിരുന്നു ഈ വാണിജ്യ നിയമങ്ങള്‍. സധാരണ കടുകിനെക്കാള്‍ ജനിതകമാറ്റം വരുത്തിയ കടുക് കൂടുതല്‍ ഉത്പാദനം തരുന്നില്ല എന്നതാണ് കൂടുതല്‍ വഴിതെറ്റിക്കുന്നതായ കാര്യം.

ഇന്‍ഡ്യയില്‍ ജനിതക മാറ്റം വരുത്തിയ ആഹാരം കൃഷിചെയ്യണം എന്ന നിര്‍ബന്ധം കാരണം ഇതുവരെയുള്ള രീതികളേയും നടപടി ക്രമങ്ങളേയും മറികടന്ന് നിയന്ത്രണ വ്യവസ്ഥയെ തന്നെ ഇല്ലാതാക്കുകയാണ്. അതിനേക്കാള്‍ കൂടുതല്‍, ഇത്തരം വിളകള്‍ ഇന്‍ഡ്യയില്‍ ഉപയോഗിക്കരുത് എന്ന നാല് ഉന്നതതല റിപ്പോര്‍ട്ട് മാറ്റിവെച്ചിട്ടാണ് ഈ പരിപാടി ഇപ്പോള്‍ നടപ്പാക്കുന്നത്:

‘Jairam Ramesh Report’ ഫെബ്രുവരി 2010, Bt വഴുതനങ്ങയുടെ അനന്തമായ നിരോധനം;
‘Sopory Committee Report’ [ഓഗസ്റ്റ് 2012];
‘Parliamentary Standing Committee’ [PSC] Report on GM crops [ഓഗസ്റ്റ് 2012];
‘Technical Expert Committee [TEC] Final Report’ [ജൂണ്‍-ജൂലൈ 2013]).

ആഭ്യന്തര ഉത്പാദനത്തെ കുറക്കുന്നത് ഇന്‍ഡ്യയിലെ കൃഷിയുടെ കുറ‍ഞ്ഞ ഉത്പാദനക്ഷമതയല്ല പകരം വാണിജ്യ കരാറുകളാണ്. സാധാരണ കടുകിന് മെച്ചപ്പെട്ട വിളവുള്ളപ്പോള്‍ ജനിതകമാറ്റം വരുത്തിയ ഇനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്തിനാണ്?

ലോക ബാങ്കിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം വായ്പകള്‍കിട്ടിയ രാജ്യം ഇന്‍ഡ്യയാണ്. Knowledge Initiative on Agriculture വഴി വിദേശ കാര്‍ഷിക ബിസിനസിന് ഇന്‍ഡ്യയുടെ കാര്‍ഷിക രംഗത്തെ തുറന്നുകൊടുക്കുന്നത് നിക്ഷേപങ്ങള്‍ അനുവദിക്കാനും ഇന്‍ഡ്യയുടെ ആണവ വ്യവസായത്തെ തുറന്ന് കിട്ടാനുമുള്ള അമേരിക്കയുടെ ഒന്നിനുപകരം മറ്റൊന്ന്‌ എന്ന ഒരു കരാര്‍ ആണ്. GM India ക്ക് വേണ്ടിയുള്ള അക്ഷീണ പരിശ്രമത്തിന്റെ യഥാര്‍ത്ഥ കാരണത്തെ നയിക്കുന്നത് അത്തരം കാര്യങ്ങളാണ്.

GM കടുകിനായ പരിശ്രമത്തെ നിക്ഷിപ്ത താല്‍പര്യമില്ലാത്ത സ്വതന്ത്രമായ ശ്രമമായാണ് ചിത്രീകരിക്കുന്നത്. എന്നിരുന്നാലും ബേയറിന്റെ(Bayer) കൈകള്‍ വ്യക്തമാണ്. ജനികരമാറ്റം വരുത്തിയ മറ്റ് വിളകള്‍ക്ക് വേണ്ടി നിയന്ത്രണ സംവിധാനങ്ങളെ തുറന്നു കിട്ടാനായുള്ള ഒരു ട്രോജന്‍ കുതിരയാണ് അത്. വന്യമായ ഒരു അവകാശവാദമല്ല അത്. GMO കാര്‍ഷിക സാങ്കേതിക രംഗം ഇപ്പോള്‍ തന്നെ നടപ്പാക്കുന്ന ഒരു തന്ത്രമാണത്. “നിയന്ത്രണ സംവിധാനത്തില്‍ പിരിമുറുക്കം(tension)” സൃഷ്ടിക്കാനുള്ള ഒരു ഉപകരണമാണ് എന്നാണ് Syngenta ഒരിക്കല്‍ GM Golden Rice നെക്കുറിച്ച് ഒരിക്കല്‍ പറഞ്ഞത്. എല്ലാത്തരം നിയന്ത്രണങ്ങളേയും ഇല്ലാതാക്കുകയാണ് അതിന്റെ പരമമായ ലക്ഷ്യം.

തെറ്റായ testകളും ചിലപ്പോള്‍ ടെസ്റ്റൊന്നും ഇല്ലാതെ തന്നെ പൊതു അവലോകനമില്ലാതെ(scrutiny) ജനാധിപത്യവിരുദ്ധമായാണ് ജനിതക കടുകിനെ അടിച്ചേല്‍പ്പിക്കുന്നത്. അത് കളനാശിനിസഹിക്കുന്ന വിളയാണ്. (Bayer ന്റെ കളനാശിനിയായ Basta യെ ആശ്രയിച്ചിരിക്കുന്നു) അതിന്റെ ഉപയോഗം ജൈവ വൈവിദ്ധ്യം നിറഞ്ഞ ചെറിയ കൃഷിയിടങ്ങള്‍ നിറഞ്ഞ ഇന്‍ഡ്യ പോലുള്ള ഒരു രാജ്യത്തിന് പൂര്‍ണ്ണമായും അനുയോജ്യമല്ലാത്തതാണ്.

ഇന്‍ഡ്യക്ക് GM വിളകള്‍ ആവശ്യമില്ല, ആവശ്യപ്പെടുന്നുമില്ല. ഗവേഷണ സ്ഥാപനങ്ങള്‍, നിയന്ത്രണ സംവിധാനങ്ങള്‍, തീരുമാനമെടുക്കുന്ന സംഘങ്ങള്‍ ഇവയെല്ലാം താല്‍പര്യവിരുദ്ധത (conflicts of interests) മുതല്‍ കാണാചരടുകളുള്ള വ്യാപാര കരാറുകളുമായോ ആണവകരാറുമായോ ലോകബാങ്കിന്റെ സമ്മര്‍ദ്ദവുമായോ ബന്ധപ്പെട്ടിരിക്കുന്ന പ്രഹേളികകളാല്‍ നിറഞ്ഞതാണ്. എന്തിനാണ് ഇന്‍ഡ്യ ആഗോള കാര്‍ഷിക വ്യവസായ ഭീമന്‍മാരുടെ GM വഴി സ്വീകരിക്കാന്‍ ശ്രമിക്കുന്നത് എന്നതിന്റെ ഉത്തരം അതാണ്.

രാസവസ്തുക്കള്‍, രാസവസ്തു-responsive GM വിത്തുകള്‍ എന്നീ ആയുധമണിഞ്ഞ രാജ്യാന്തര കാര്‍ഷിക വ്യവസായം, മനുഷ്യവംശത്തിനായുള്ള തങ്ങളുടെ വലിയ വിലയെക്കുറിച്ച് പ്രതിസന്ധിയുടെ ഭാഷ ഉപയോഗിച്ച് ജനങ്ങളെ വിശ്വാസത്തിലെടുക്കുന്നു: അതായത് അവരുടെ ഉല്‍പ്പന്നങ്ങളില്ലാതായാല്‍ ലോകം പട്ടിണിയിലാവും എന്ന്. എന്നാല്‍ ഇന്‍ഡ്യയിലെ ആളുകള്‍ പട്ടിണിയിലാവുന്നത് ഉദാഹരണത്തിന് വരുമാനമില്ലാത്തതിനാലോ കൃഷിക്കുള്ള കുറഞ്ഞ നിക്ഷേപത്താലോ, ദുര്‍ഭരണത്താലോ, മോശം logistics ഓ ഒക്കെ കാരണത്താലാണ്. അല്ലാതെ ആവശ്യത്തിനുള്ള ഭക്ഷ്യ സാധനങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കഴിയാത്തതിനാലല്ല.

പരിസ്ഥിതി പ്രവര്‍ത്തകയായ Viva Kermani പറയുന്നു:

ദശാബ്ദങ്ങളായി ഇന്‍ഡ്യ ഭക്ഷ്യ സുരക്ഷിതമാണ്. നാം 10 കോടി ടണ്‍ നെല്ലു്, 9.5 കോടി ടണ്‍ ഗോതമ്പ്, 17 കോടി ടണ്‍ പച്ചക്കറികള്‍, 8.5 കോടി ടണ്‍ പഴവര്‍ഗ്ഗങ്ങള്‍, 4 കോടി ടണ്‍ coarse cereals, 1.8 കോടി ടണ്‍ പയർവർഗ്ഗങ്ങൾ എന്നിവ ഉത്പാദിപ്പിക്കുന്നു.(Economic Survey). ഇന്‍ഡ്യയിലെ മുഴുവന്‍ പേര്‍ക്കും ആഹാരത്തിനുള്ള വസ്തുക്കള്‍ നമ്മുടെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്നുണ്ട്. നമുക്കുള്ള 6.6 കോടി ടണ്‍ ധാന്യങ്ങള്‍ നമ്മുടെ ആവശ്യമുള്ള buffer stock ന്റെ രണ്ടര മടങ്ങാണ്. (ജനുവരി 1, 2013 ന്). രാജ്യം ഈ നിലയിലെത്തിയത് അറിവും, സങ്കരവര്‍ഗ്ഗമുണ്ടാക്കുകയും, വിത്ത് സംഭരിക്കുകയും ചെയ്ത നമ്മുടെ കര്‍ഷകരുടെ കഴിവും കൊണ്ടാണ്. അവര്‍ ആ വിത്തുകള്‍ കൈമാറുകയും നമ്മുടെ വയലുകള്‍ ജൈവവൈവിധ്യം നിറഞ്ഞതുമായി മാറ്റുകയും ചെയ്തു.

നവഉദാരവല്‍ക്കണവും നിക്ഷേപമില്ലായ്മയാലും ഇന്‍ഡ്യയിലെ കര്‍ഷകരെ അടിച്ചമര്‍ത്തുമ്പോള്‍ ഇവിടെ ഏതെങ്കിലും വിജയികളുണ്ടെങ്കില്‍ അത് Monsanto/Bayer ഉം Cargill ഉം ആണ്.

പൊതുയിടത്തുനിന്ന് വിവരങ്ങള്‍ മറച്ച് വെച്ചിരിക്കുന്നുവെങ്കിലും GMOകളെ നിയന്ത്രിക്കാനുള്ള മൊത്തം പ്രവര്‍ത്തന പദ്ധതികളേയും “നിരന്തരമായ തട്ടിപ്പ്‌“ എന്ന് വിശേഷിപ്പിക്കുകയും ചെയ്യുമ്പോള്‍, GM കടുകിനെക്കുറിച്ചുള്ള തീരുമാനം അടഞ്ഞതാണ്. GM ഭക്ഷ്യ വിളകള്‍ക്ക് അനുമതി കൊടുക്കുന്നത് ഇന്‍ഡ്യയുടെ ഭക്ഷ്യവ്യവസ്ഥയുടെ ജനിതക കാമ്പ് മാറ്റുകയും, ജൈവസുരക്ഷയില്‍(പരിസ്ഥിതിയിടും ആരോഗ്യത്തിലും) തിരിച്ചുവരാന്‍ കഴിയാത്ത പ്രത്യാഘാതങ്ങളുണ്ടാക്കി Monsanto/Bayer പോലുള്ളവരുടെ ലാഭത്തിന്റെ പരിധി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

‘മുന്‍കൂട്ടിക്കാണാന്‍ കഴിയാത്ത വ്യവസ്ഥാപിതമായ നാശം’ത്തിന് കാരണമാകുന്ന ക്ലാസിക് സാങ്കേതികവിദ്യയാണ് ഇത്. നാശം വരുത്തിക്കഴിഞ്ഞേ അത് നാശമായിരുന്നു എന്ന് നാം തിരിച്ചറിയൂ. ചത്തുപോയതൊന്നും തിരിച്ചുവരില്ല എന്ന് അവര്‍ പറയും. – അരുണ റോഡ്രിഗസ്(Aruna Rodrigues)

ആവശ്യത്തിന് ആരോഗ്യകരമായ ആഹാരം കണ്ടെത്താന്‍ കൂടുതല്‍ സുസ്ഥിര, ജൈവ, പരിസ്ഥിതി കൃഷി വ്യവസ്ഥകള്‍ സ്വീകരിക്കണം. ഇന്‍ഡ്യയുടെ വിശാലമായ തദ്ദേശീയ കാര്‍ഷിക അറിവ് ഉപയോഗിച്ച് ഭക്ഷ്യസുരക്ഷയും സ്വയം പര്യാപ്തതയും നേടണം. ഹരിതവിപ്ലവ ആശയത്തെ സ്വീകരിച്ചതിന്റെ തെറ്റുകള്‍ ഇന്‍ഡ്യ പഠിക്കണം. ഇന്‍ഡ്യയിലെ കര്‍ഷകര്‍ ശാസ്ത്രജ്ഞരും കണ്ടുപിടുത്തക്കാരും,പ്രകൃതിവിഭവ stewards ഉം, വിത്ത് സംഭരിക്കുന്നവരും hybridisation വിദഗ്ദ്ധരും ആണ്. ഒരിക്കലും വിശ്വസിക്കാന്‍ പറ്റാത്ത fly-by-night corporate profiteers നെക്കാള്‍ കൃഷിക്കാരുടെ അറിവും കഴിവും സഹസ്രാബ്ദങ്ങളായി വികസിച്ച് വന്നതാണ്. Viva Kermani പറഞ്ഞു.

— സ്രോതസ്സ് globalresearch.ca By Colin Todhunter

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )