പേറ്റന്റുകളെ മറികടന്ന്, പ്രദേശിക സ്ഥാപനങ്ങള്‍ക്ക് പടിഞ്ഞാറന്‍ രാജ്യങ്ങളിലെ കമ്പനികളുടെ മരുന്നുകള്‍ വിലകുറച്ച് നിര്‍മ്മിക്കാനുള്ള ലൈസന്‍സ് നല്‍കില്ല എന്ന് ഇന്‍ഡ്യ സ്വകാര്യമായി ഉറപ്പ് നല്‍കി എന്ന് അമേരിക്കന്‍ ബിസിനസ് സംഘം പറഞ്ഞു.
U.S. Trade Representative (USTR) ലേക്കുള്ള U.S.-India Business Council (USIBC) ആണ് ഈ കാര്യം കഴിഞ്ഞ മാസം വ്യക്തമാക്കിയത്. അമേരിക്കന്‍ കമ്പനികള്‍ക്കുള്ള വാണിജ്യ തടസങ്ങളെക്കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ടിന് വേണ്ടി ആഗോള ബൌദ്ധിക കുത്തകാവശ നിയമങ്ങളുടെ(intellectual property) അവലോകനം നടത്തുമ്പോള്‍ ആണ് അങ്ങനെ പറഞ്ഞത്.
USTR, അവരടെ “priority watch” ലിസ്റ്റില്‍ ഇന്‍ഡ്യയെ ഉള്‍പ്പെടുത്തി തുടര്‍ച്ചയായ രണ്ടു വര്‍ഷങ്ങളായി നിരീക്ഷിച്ച് വരികയാണ്. ഇന്‍ഡ്യയുടെ പേറ്റന്റ് നിയമം അന്യായമായി തദ്ദേശീയ മരുന്നു കമ്പനികള്‍ക്ക് favour ചെയ്യുന്നു എന്നാണ് അവരുടെ ആരോപണം. [പിന്നെ ഇന്‍ഡ്യയുടെ നിയമം വിദേശികള്‍ക്ക് ഗുണകരമായാണോ വേണ്ടത്? നട്ടെല്ലുള്ള ഭരണാധികാരകള്‍ നെഞ്ചും വീര്‍പ്പിച്ച് വിദേശികള്‍ക്ക് വാലാട്ടി നില്‍ക്കുകയല്ല വേണ്ടത്.] മരുന്നിന്റെ ആദ്യത്തെ പേറ്റന്റ് മറികടന്ന് പ്രാദേശീക കമ്പനികള്‍ക്ക് മരുന്നിന്റെ വില കുറഞ്ഞ കോപ്പി എടുക്കാന്‍ അനുവദിക്കുന്ന ‘compulsory licences’ കൊടുക്കുന്നു.
താങ്ങാനാവുന്ന വിലയുള്ള മരുന്നുകള്‍ ലഭ്യമാക്കാന്‍ ഇന്‍ഡ്യക്ക് അത്തരം ലൈസന്‍സുകള്‍ പൊതു ആരോഗ്യ അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോള്‍ കൊടുക്കാനാവും. [അതായത് സാധാരണ മരുന്നിന്റെ വില താങ്ങാനാവില്ല എന്നല്ലേ ഇതിന്റെ അര്‍ത്ഥം. ഇന്‍ഡ്യക്കാരുടെ ആരോഗ്യം വിദേശികളുടെ ലാഭത്തിന് വേണ്ടിയുള്ളതാവരുത്.] 2012 ല്‍ ആണ് അത്തരത്തിലുള്ള ആദ്യത്തെ ലൈസന്‍സ് കൊടുത്തത്. ജര്‍മ്മന്‍ മരുന്ന് കമ്പനിയായ Bayer ന്റെ ക്യാന്‍സര്‍ മരുന്നായ Nexavar ന്റെ പ്രാദേശിക പതിപ്പ് പത്തിലൊന്ന് വിലക്ക് നിര്‍മ്മിച്ച് വില്‍ക്കാന്‍ പ്രാദേശിക കമ്പനിയായ Natco Ltd ന് അനുമതി കൊടുത്തു.
ആ വിധിക്ക് ശേഷം പടിഞ്ഞാറന്‍ മരുന്ന് കമ്പനി ഭീമന്‍മാര്‍ ഇന്‍ഡ്യയുടെ പേറ്റന്റ് നിയമത്തെ വിമര്‍ശിക്കുകയും അത് ഇതില്ലാതാക്കാന്‍വേണ്ടി സ്വാധീന നടപടികള്‍ തുടങ്ങുകയും ചെയ്തു.
USTR ലേക്ക് USIBC അയച്ച റിപ്പോര്‍ട്ടിന്റെ ഒരു കോപ്പി Reuters നും അയച്ചിരുന്നു. അത് പ്രകാരം, ഇനി ഇത്തരം ലൈസന്‍സുകള്‍ കമ്പനികള്‍ക്ക് കൊടുക്കില്ല എന്ന് ഇന്‍ഡ്യാ സര്‍ക്കാര്‍ “രഹസ്യമായി ഉറപ്പ്” നല്‍കി എന്ന് USIBC പറഞ്ഞു.
എന്നാല്‍ ഇന്‍ഡ്യാ സര്‍ക്കാര്‍ പരസ്യമായി അത്തരം ഒരു അഭിപ്രായം പ്രകടിപ്പിച്ചില്ല. രോഗികളുടെ താല്‍പ്പര്യമാണ് സംരക്ഷിക്കുന്നത് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വാണിജ്യ മന്ത്രി നിര്‍മല സീതാരാമന്‍, മരുന്നുകളുടെ ജോയിന്റ് സെക്രട്ടറി, USIBC എന്നിവര്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞില്ല.
USIBC ന്റെ അപേക്ഷയില്‍ വാഷിങ്ടണ്‍ ആസ്ഥാനമായുള്ള Knowledge Ecology International (KEI) എന്ന സംഘം വ്യാകുലത പ്രകടിപ്പിച്ചു.
“അങ്ങനെ ഒരു കരാര്‍ ശരിക്കും നിലവിലുണ്ടെങ്കില്‍ അത് വളരെ പ്രശ്നകരമായ ഒരു വാര്‍ത്തയാണ് … ഇത്തരത്തിലുള്ള ഒരു സമ്മര്‍ദ്ദം അടിസ്ഥാനപരമായി ദരിദ്രര്‍ക്കും ക്യാന്‍സര്‍ രോഗികള്‍ക്കും എതിരായ ഒരു യുദ്ധ പ്രഖ്യാപനമാണ്,” എന്ന് USTR ക്ക് KEI കൊടുത്ത അപേക്ഷയില്‍ പറയുന്നു. ആ കരാറിന്റെ വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണം എന്ന് അവര്‍ ആവശ്യപ്പെട്ടു.
പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ കീഴില്‍ ഇന്‍ഡ്യ ബൌദ്ധിക [കുത്തകാവകാശം]സ്വത്തവകാശ നയം പരിഷ്കരിക്കാന്‍ പോകുകയാണ്. പുതുക്കിയ നയം ഉടന്‍ തന്നെ പ്രസിദ്ധപ്പെടുത്തും. [ജനത്തെ മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലിക്കുന്നത് മാറ്റങ്ങളൊന്നും ജനം ശ്രദ്ധിക്കരുത് എന്ന ഉദ്ദേശത്താലാണ്.]
ആരോഗ്യ പ്രവര്‍ത്തകര്‍ ഈ പരിഷ്കരണത്തെ വിമര്‍ശിക്കുന്നു. അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി വരിഞ്ഞ് മുറുക്കുന്ന പേറ്റന്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്‌ച ചെയ്യുന്നു എന്നാണ് അവര്‍ പറയുന്നത്.
വികസ്വര രാജ്യങ്ങളിലേക്കുള്ള HIV, hepatitis C, ക്ഷയം തുടങ്ങിയ തുടങ്ങിയ രോഗങ്ങളുടെ മരുന്നുകള്‍, antibiotics എന്നിവയുടെ കാര്യത്തില്‍ Medicins Sans Frontieres (MSF) വളരേധികം ആശ്രയിക്കുന്നത് ഇന്‍ഡ്യയെ ആണ്. ഇന്‍ഡ്യയുടെ മാറ്റം “ആഴത്തില്‍ വിഷമിപ്പിക്കുന്നതാണ്” എന്ന് അവര്‍ പറയുന്നു.
“ഇന്ന് മരുന്നുകളുടെ വില ആകാശം മുട്ടെ വളരുന്നതിന്റെ കേന്ദ്ര കാരണം ആഗോള പേറ്റന്റ് കുത്തകാവകാശം ആണെന്ന് ഇന്‍ഡ്യ മനസിലാക്കണം,” എന്ന് MSF ന്റെ തെക്കെ ഏഷ്യ നേതൃത്വം വഹിക്കുന്ന Leena Menghaney പറയുന്നു.
അമേരിക്കയിലെ ഏറ്റവും വലിയ വ്യവസായ ലോബി സംഘങ്ങളായ U.S. Chamber of Commerce ഉം Pharmaceutical Research and Manufacturers of America ഉം അമേരിക്കയുടെ “priority watch” ലിസ്റ്റില്‍ ഇന്‍ഡ്യയെ ഉള്‍പ്പടുത്തണമെന്ന് USTR കൊടുത്ത വേറെ അപേക്ഷയില്‍ ആവശ്യപ്പെടുന്നു.
ഇന്‍ഡ്യയുടെ പേറ്റന്റ് നിയമങ്ങള്‍ WTOയുടെ നയങ്ങള്‍ക്കനുസൃതമാണെന്ന് എന്ന് 20 വലിയ മരുന്ന് കമ്പനികളെ പ്രതിനിധീകരിക്കുന്ന Indian Pharmaceutical Alliance സ്വന്തമായ ഒരു അപേക്ഷയില്‍ വാദിച്ചു.
“ഇന്‍ഡ്യാ സര്‍ക്കാര്‍ എന്തെങ്കിലും രഹസ്യമായി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് പരസ്യമാക്കാന്‍ USIBC മടിക്കേണ്ട,” എന്ന് Secretary General D.G. Shah പറയുന്നു.
— സ്രോതസ്സ് uk.reuters.com
മോഡിയാരാ മോന്‍. ഇന്‍ഡ്യക്കാരെ മതത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കുക. രഹസ്യമായി വിദേശികള്‍ക്ക് സഹായം ചെയ്തുകൊടുക്കുക. അതാണല്ലോ rss ന്റെ രാജ്യസ്നേഹം. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുക്കുക, രാഷ്ട്രപിതാവിനെ വധിക്കുക, ആ കാപാലികനെ പുകഴ്ത്തുക ഇതൊക്കെ ചെയ്യുന്നവര്‍ക്ക് ഇന്‍ഡ്യക്കാരോട് എന്ത് ഉത്തരവാദിത്തം.