പതിനായിരങ്ങള്‍ TTIP, CETA ക്കെതിരെ യൂറോപ്പില്‍ പ്രകടനം നടത്തി

കരാര്‍ ബാധിക്കുന്ന ഫ്രാന്‍സ്, സ്പെയില്‍, ബല്‍ജിയം, ജര്‍മ്മനി, തുടങ്ങിയ രാജ്യങ്ങളില്‍ പതിനായിരങ്ങള്‍ റാലി നടത്തി. trans-atlantic വ്യാപാര കരാറിനെതിരെ ഫ്രാന്‍സിലെ Nuit Debout പ്രതിഷേധം ശനിയാഴ്ച പുനര്‍ജ്ജീവിപ്പിച്ചു. സാമൂഹ്യ, തൊഴിലാളി, പരിസ്ഥിതി രംഗങ്ങളില്‍ വലിയ ആഘാതം സൃഷ്ടിക്കുന്നതാണ് പുതിയ കരാര്‍. 8,000 പേരാണ് പാരീസില്‍ പ്രകടത്തിനിറങ്ങിയത്. അവര്‍ പോലീസ് അതിക്രമങ്ങള്‍ക്കെതിരേയും, തൊഴില്‍ നിയമ പരിഷ്കരണത്തിനെതിരേയും, നാടുകടത്തലിനെതിരേയും, കര്‍ഷകരെ കുടിയിറക്കുന്ന Nantes ലെ വിമാനത്താവള നിര്‍മ്മാണത്തിനെതിരേയും മുദ്രാവാക്യങ്ങള്‍ വിളിച്ചു. കരാര്‍ ബാധിക്കുന്ന മറ്റ് രാജ്യങ്ങളിലും പ്രകടനങ്ങള്‍ നടന്നു.

അതേ ദിവസം Transatlantic Trade and Investment Partnership, TTIP യേയും Comprehensive Economic and Trade Agreement, CETA യേയും സംബന്ധിച്ച് വക്കീലന്‍മാരുടെ സന്നദ്ധപ്രവര്‍ത്തന സംഘമായ ClientEarth യൂറോപ്യന്‍ കമ്മീഷനെതിരെ നിയമ നടപടികള്‍ തുടങ്ങി.

— സ്രോതസ്സ് telesurtv.net

ഒരു അഭിപ്രായം ഇടൂ