ലോകത്തെ അന്തരീക്ഷത്തിലെ വായൂ മലിനീകരണം ഏറ്റവും വിഷമയമായ നിലയിലുള്ള പ്രദേശത്ത് താമസിക്കുന്ന കുട്ടികളുടെ എണ്ണം 7 ല്‍ ഒരാള്‍ എന്ന തോതില്‍ ആണ്. 30 കോടി കുട്ടികളാണ് അത്. അന്തര്‍ദേശീയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ആറ് മടങ്ങാണ് മലിനീകരണം. UNICEF ന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്
ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് Clear the Air for Children ആദ്യമായി എത്ര കുട്ടികള്‍ ലോകാരോഗ്യ സംഘടന(WHO) പറഞ്ഞിട്ടുള്ള പരിധിക്ക് അധികം വായൂ മലിനീകരണം സഹിക്കുന്നു എന്ന് കാണിച്ചുതരുന്നത്.
മൊറോക്കോയില്‍ COP 22 തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് പ്രസിദ്ധപ്പെടുത്തയ ഈ വിവരങ്ങള്‍ ചൂണ്ടിക്കാണിച്ച് ലോക നേതാക്കളോട് വായൂ മലിനീകരണം കുറക്കാനുള്ള നടപടികളെടുക്കണമെന്ന് UNICEF ആവശ്യപ്പെടുന്നു.
— സ്രോതസ്സ് unicef.org