ബ്രിട്ടണില്‍ കഴിഞ്ഞ വര്‍ഷം ഫേസ്‌ബുക്ക് $51.6 ലക്ഷം ഡോളര്‍ (£41.6 ലക്ഷം പൌണ്ട് )കോര്‍പ്പറേറ്റ് നികുതിയായി കൊടുത്തു. അതിന് മുമ്പത്തെ വര്‍ഷം കൊടുത്ത നികുതിയേക്കാള്‍ വളരെ അധികമാണിത്. മൊത്തം വരുമാനം £21 കോടി പൌണ്ടായിരുന്നു. കോര്‍പ്പറേറ്റ് നികുതി ഈടാക്കുന്ന ലാഭം £2 കോടി പൌണ്ടും. ബ്രിട്ടണിലെ നികുതി നിയമങ്ങളെ അനുസരിക്കുന്നു എന്ന് പറയുന്നെങ്കിലും ഇതിന് മുമ്പത്തെ വര്‍ഷം ഫേസ്ബുക്ക് നികുതിയായി കൊടുത്ത പണം സാമൂഹ്യപ്രവര്‍ത്തകരുടേയും രാഷ്ട്രീയക്കാരുടേയും വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ശതകോടി ഡോളറിന്റെ കമ്പനി നികുതി അടക്കുക എന്ന ധാര്‍മ്മിക പ്രവര്‍ത്തിയില്‍ നിന്ന് പിന്‍വാങ്ങുന്നതിനെതിരെ ജനങ്ങള്‍ വലിയ ശബ്ദം മുഴക്കി. ആ വിമര്‍ശനത്തിന്റെ ഫലമായി ഫേസ്ബുക്ക് തങ്ങളുടെ നികുതി നയം മാറ്റുകയും, ബ്രിട്ടണിലെ കച്ചവടം അയര്‍ലാന്റിലെ കണക്കില്‍ ഉള്‍പ്പെടുത്തി നികുതി തട്ടിപ്പ് നടത്തുന്നത് നിര്‍ത്തലാക്കുകയും ചെയ്തു.
— സ്രോതസ്സ് theverge.com
കമ്പനികളൊന്നും സ്വമേധയാ ശരിയായ കാര്യം ചെയ്യില്ല, പകരം ജനത്തിന്റെ സൂഷ്മ നിരീക്ഷണവും സമ്മര്‍ദ്ദവുമാണ് അവരെ ശരിയായ പ്രവര്‍ത്തി ചെയ്യിക്കുന്നതെന്നും മനസിലാക്കുക.