ജനിതകമാറ്റം വരുത്തിയ കടുകിന്റെ ഇന്‍ഡ്യയിലെ ആവശ്യമെന്താണ്?

ജനിതകമാറ്റം വരുത്തിയ (GM) ആഹാര വിള വാണിജ്യപരമായി അനുവദിക്കണോ എന്ന ചോദ്യം ഇന്‍ഡ്യയില്‍ മുഴങ്ങി കേള്‍ക്കുന്നു. മുമ്പ് വിശദീകരിച്ചത് പോലെ ഇന്‍ഡ്യാ സര്‍ക്കാര്‍ ജനിതക വിള സാങ്കേതികവിദ്യയുടെ പേരില്‍, പിറകില്‍ മറഞ്ഞിരിക്കാന്‍ ശ്രമിക്കുന്ന ബഹുരാഷ്ട്ര കുത്തകകളുമായി ഗൂഢാലോചന നടത്തുന്നു എന്നതാണ് അടിസ്ഥാനപരമായ കാര്യം.

ഇന്‍ഡ്യയിലെ ഏറ്റവും നല്ല കോശദ്രവ്യം(germ plasm) ഉപയോഗിച്ച് വിവിധ കളനാശിനി സഹനശേഷിയുള്ള (herbicide tolerant HT) കടുക് സങ്കരയിനങ്ങള്‍ നിര്‍മ്മിച്ച്, രാസ വസ്തു നിര്‍മ്മാതാക്കള്‍ക്ക് (Bayer-Monsanto) വേണ്ടിയുള്ള എതിര്‍ക്കാന്‍ പറ്റാത്ത സ്വര്‍ണ്ണഖനി തീര്‍ക്കുക എന്നതാണ് ഇന്‍ഡ്യയിലെ ജനിതകമാറ്റം വരുത്തിയ കടുകിന്റെ യഥാര്‍ത്ഥ കഥ. അങ്ങനെ GM കടുക് ഒരേ സമയം തട്ടിപ്പും ഒരു ട്രോജന്‍ കുതിരയുമാണ്.

ഇന്‍ഡ്യയില്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ ഇറക്കരുതെന്ന ഇന്‍ഡ്യയിലെ വിവിധ ഉന്നത തല റിപ്പോര്‍ട്ടുകള്‍ പറഞ്ഞിട്ടുണ്ട്. ഒന്നല്ല മൂന്ന് ജനിതകമാറ്റം വരുത്തിയ ജീവികളെയാണ് ഇപ്പോള്‍ ഇറക്കാന്‍ പോകുന്നതെന്ന് സാമൂഹ്യപ്രവര്‍ത്തകയായ അരുണ റോഡ്രിഗസ് പറയുന്നു. എളുപ്പത്തില്‍ നിയമാനുസൃതമാക്കാനായി നിയമങ്ങളില്‍ വെള്ളം ചേര്‍ത്തത് നിയന്ത്രണ ‘sleight-of-hand’ ആണ്.

ഇത് നടപ്പാക്കിയാല്‍ ഏക കൃഷിക്ക് അനുയോജ്യമായ അമിതമായി വിഷമയമായ സുസ്ഥിരമല്ലാത്ത സാങ്കേതികവിദ്യ സ്വീകരിക്കാന്‍ ഇന്‍ഡ്യ നിര്‍ബന്ധിതമാകും. കടുകിനോടൊപ്പം വൈവിദ്ധ്യമുള്ള വിളകള്‍ കൃഷിചെയ്യുന്ന, കാര്‍ഷിക ജൈവവൈവിദ്ധ്യത്തിന് സംഭാവന ചെയ്യുന്ന, ഫലത്തില്‍ ആരോഗ്യകരമായ ആഹാരം നല്‍കുന്ന, വളരേധികം ചെറുകിട പാടങ്ങളുള്ള സ്ഥലത്ത് HT GM വിളകള്‍ പ്രത്യേകിച്ച് അനുയോജ്യമല്ല.

GM കടുക് അടിച്ചേല്‍പ്പിക്കാനുപയോഗിക്കുന്ന പരിപാടിയുടെ അടിസ്ഥാനം തട്ടിപ്പും unremitting regulatory delinquency ആണ് എന്ന് അരുണ റോഡ്രിഗസ് പറയുന്നു. മൊത്തം വ്യവസ്ഥയേയും സംരക്ഷിക്കുന്നത് നിയന്ത്രണങ്ങളുടെ ഒരു subterranean process ആണ്. അത് രാജ്യത്തില്‍ നിന്ന് ജൈവസുരക്ഷാ വിവരങ്ങള്‍ രഹസ്യമാക്കി വെക്കുന്നത് വഴി ഇന്‍ഡ്യയുടെ ഭരണഘടനാപരമായ സുരക്ഷാ സംവിധാനങ്ങളെ തന്നെ തകര്‍ക്കുന്നു എന്ന് അവര്‍ വാദിക്കുന്നു.

“ഈ കാര്യത്തില്‍ ക്രിമിനല്‍ പ്രോസിക്യൂഷനാണ് വേണ്ടത്,” റോഡ്രിഗസ് പറഞ്ഞു.

പുതിയ സംഭവങ്ങള്‍

കോടതിയുടെ അനുമതിയില്ലാതെ സര്‍ക്കാര്‍ GM കടുക് പുറത്ത് വിടില്ല എന്ന് സര്‍ക്കാര്‍ ഇപ്പോള്‍ സുപ്രീം കോടതിയോട് പറഞ്ഞു. അതേ സമയം റോഡ്രിഗസ് കൊടുത്ത റിട്ടിനെ writ ശക്തിയായി എതിര്‍ക്കുകയും ചെയ്യുന്നു.

അരുണ റോഡ്രിഗസിന്റെ writ ന് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്‌മൂലം പ്രതികരണത്തെക്കുറിച്ച് Navdanya എന്ന സംഘടനയും അരുണ റോഡ്രിഗസും ഒരു പത്രപ്രസ്ഥാവന നടത്തി.

സമര്‍പ്പിക്കപ്പെട്ട രേഖകള്‍ പ്രകാരം HT Mustard DMH 11 ന് സാധാരണ കടുക് സങ്കരയിനത്തേക്കാള്‍ കൂടുതല്‍ ഉത്പാദന ശേഷിയുണ്ടെന്ന ഒരു അവകാശവാദവും ഇല്ലെന്ന് Genetic Engineering Appraisal Committee (GEAC) തന്നെ തന്നത്താനെ സമ്മതിക്കുന്നു. അത് സര്‍ക്കാരിന്റെ പ്രതികരണത്തില്‍ കാണാം എന്ന് പത്രപ്രസ്ഥാവനയില്‍ അവര്‍ പറയുന്നു.

അങ്ങനെയെങ്കില്‍ GM കടുക് എന്തിന് വേണ്ടിയാണ്? സാധാരണ സങ്കരയിനത്തേക്കാള്‍ 25-30% അധികം വിള GM കടുക് നല്‍കുമെന്ന് മാധ്യമങ്ങളിലൂടെ നടത്തിയ അവകാശവാദങ്ങളെല്ലാം എവിടെ പോയി?

പത്രപ്രസ്ഥാവന പ്രകാരം ആ അവകാശ വാദങ്ങളെല്ലാം വിത്തിന്റെ നിര്‍മ്മാതാക്കള്‍ (Dr Pental ഉം ഡല്‍ഹി സര്‍വ്വകലാശാലയിലെ അദ്ദേഹത്തിന്റെ സംഘവും) പറഞ്ഞതാണ്. മാധ്യമങ്ങള്‍ അത് വ്യക്തമായി പകര്‍ത്തി. ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി നിയമത്തെക്കുറിച്ചുള്ള സുപ്രീം കോടതിയിലെ ഒക്റ്റോബര്‍ 24 ന് നടന്ന വാദത്തില്‍ കൂടുതല്‍ വിളവ് എന്ന അവകാശവാദം ആന്തരര്‍ത്ഥമായിരുന്നു.

പത്ര പ്രസ്ഥാവനയില്‍ പറയുന്നു:

“GMO അല്ലാത്ത കടുകിനേക്കാള്‍ DMH 11 കടുകിന് വിളവ് അധികമില്ല എന്ന് GEAC ന്റെ സമ്മതത്തില്‍ നിന്ന് തന്നെ അത് വ്യക്തമായിരിക്കുകയാണ്”

Navdanya ഉം Aruna Rodrigues ഉം ചോദിക്കുന്നു:

“അതുകൊണ്ട് സര്‍ക്കാരിന്റെ വാദം എന്താണ്? കളനാശിനി സഹനശേഷിയുള്ള(HT) കടുക് കൊണ്ടുവരുന്നത് സാധാരണ സങ്കരയിനങ്ങളുടെ തുല്യം വിളവ് നല്‍കാനാണോ? GMO അല്ലാത്ത നമ്മുടെ കടുകിനേക്കാള്‍ കൂടുതല്‍ വിളവ് അത് നല്‍കില്ല എന്ന കാരണം കൊണ്ട് തന്നെ വാദത്തിന്റെ ശാസ്ത്രീയ യുക്തിചിന്താ അടിത്തറ തന്നെ തകര്‍ന്നിരിക്കുകയാണ്.”

കടുകെണ്ണയുടെ ആഭ്യന്തര ഉത്പാദനത്തില്‍ HT കടുക് DMH 11 ഒരു ഫലവുമുണ്ടാക്കില്ല എന്ന് വ്യക്തമായിരിക്കുന്നു. അതിനാലാണ് അതിനെ പ്രചരിപ്പിക്കാന്‍ തുടക്കത്തിലെ നിര്‍ബന്ധിച്ച് മുന്നോട്ട് കൊണ്ടുപോയത്. GM കടുക് ഉത്പാദനക്ഷത വര്‍ദ്ധിപ്പിക്കും എന്നും അതിാല്‍ ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി കുറക്കാം എന്നുമായിരുന്നു വാദം. ഇന്‍ഡ്യയിലെ കര്‍ഷകര്‍ ഉത്പാദനക്ഷമതയില്ലാത്തവരാണെന്നും GM ഉപയോഗിച്ച് അത് മറികടക്കാമെന്നും എന്നതാണ് അതില്‍ അന്തര്‍ലീനമായിരിക്കുന്നത്.

ഇന്‍ഡ്യയുടെ ഭക്ഷ്യ എണ്ണ ഇറക്കുമതി തീര്‍ച്ചയായും വര്‍ദ്ധിച്ചിട്ടുണ്ട്, എന്നാല്‍ അത് കൃഷിയുടെ കുഴപ്പം കൊണ്ടല്ല. പാം ഓയില്‍ തട്ടുന്ന സ്ഥലം പോലെയായി ഇന്‍ഡ്യ മാറിയിരിക്കുകയാണ്. 1990കളുടെ പകുതി വരെ ഭക്ഷ്യ എണ്ണയുടെ കാര്യത്തില്‍ ഇന്‍ഡ്യ സ്വയം പര്യാപ്തമായിരുന്നു. പിന്നീട് ഇറക്കുമതി ചുങ്കം കുറച്ചു. അത് വില കുറഞ്ഞ(സബ്സിഡി കിട്ടുന്ന) ഭക്ഷ്യ എണ്ണ ഇറക്കുമതി വന്‍തോതില്‍ വര്‍ദ്ധിക്കുന്നതിന് കാരണമായി. അതുമായി മല്‍സരിക്കാന്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് കഴിഞ്ഞില്ല.

വീട്ടില്‍ വളര്‍ത്തുന്ന ഭക്ഷ്യഎണ്ണ വിഭാഗത്തെ തര്‍ക്കുന്നതും പാംഓയില്‍ വിഭാഗക്കാരുടേയും അമേരിക്കന്‍ ധാന്യ, കൃഷി ഉല്‍പ്പന്ന കമ്പനിയായ കാര്‍ഗിലിന്റേയും (Cargill) താല്‍പ്പര്യം സംരക്ഷിക്കുന്നതുമായ ഒരു കരുതിക്കൂട്ടിയുളള നയമാണ് ഇത്. തങ്ങളുടെ വ്യവസ്ഥകള്‍ ഇന്‍ഡ്യന്‍ കാര്‍ഷിക കമ്പോളത്തില്‍ അവരുടെ സ്ഥിതി സംരക്ഷിക്കാനായി അന്തര്‍ദേശീയ വ്യാപാര നിയമങ്ങള്‍ എഴുതിയത് കാര്‍ഗില്‍ കമ്പനിയാണ്. രാജ്യത്തിന്റെ ഭക്ഷ്യ എണ്ണ ഉത്പാദനത്തെ തകിടംമറിക്കുന്നതിന്റെ പേരില്‍ 2013 ലെ ഇന്‍ഡ്യയുടെ കൃഷി മന്ത്രിയായിരുന്ന ശരദ് പവാര്‍ അമേരിക്കന്‍ കമ്പനികളെ കുറ്റപ്പെടുത്തുകയുണ്ടായി.

ഈ സന്ദര്‍ഭത്തെ ഉപയോഗപ്പെടുത്തി പ്രശ്നത്തെ തിരിച്ചിട്ട് ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ GM കടുക് ഇറക്കാം എന്നായി GM ന്റെ വക്താക്കള്‍.

അവരുടെ വാദങ്ങള്‍ എല്ലാം തന്നെ തെറ്റാണ് എന്നും, അവ ബേയര്‍-മൊണ്‍സാന്റോ GM ആഹാര വിളകളുടെ നിന്ദ്യമായ ചതിയും അതുമായി ബന്ധപ്പെട്ട കാര്‍ഷിക വിഷങ്ങളുടെ ഇന്‍ഡ്യയിലേക്കുള്ള പ്രവേശവും അല്ലാതെ മറ്റൊന്നുമല്ല

PRESS RELEASE

UNION OF INDIA REPLY AFFIDAVIT 20/21 OCT 2016

GEAC STATES: “NO CLAIM MADE THAT DMH 11 OUTPERFORMS NON-GMO HYBRIDS”

“No such claim has been made in any of the submitted documents that DMH 11 out-performs Non-GMO hybrids. The comparison has only been made between hybrid DMH 11, NC (national Check) Varuna and the appropriate zonal checks — MSY of 2670 Kg/ha has been recorded over three years of BRL trials which is 28% and 37% more than the NC & ZC respectively”. (Ref. U of India Reply Pg 55 point 86-88)

പരാതിക്കാരുടെ അഭിപ്രായം:

ഈ പ്രസ്ഥാവനയില്‍ നിന്ന് ഇന്‍ഡ്യാ സര്‍ക്കാര്‍ HT കടുക് DMH 11 നെക്കുറിച്ചുള്ള തങ്ങളുടെ സ്വന്തം ‘raison d’être’ പൂഴ്തിവെക്കുകയാണ്. താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

(1) (1) 25-30% കൂടുതല്‍ വിളവ് എന്ന വാദം സുപ്രീം കോടതിയില്‍ സാങ്കേതികമായി പറഞ്ഞില്ല. ഇത് അവലംബിക്കുന്ന സാങ്കേതികത്വം തീവൃമായി അനര്‍ത്ഥകാരിയായാണ്. നിയന്ത്രണാധികാരികളുടെ ഈ വാദം തങ്ങളുടെ അടിത്തറ ഇളക്കുന്നത് പോലെയാണ് എന്നതാണ് അതിനേക്കാളേറെ ചര്‍ച്ചാവിഷയമായിരിക്കുന്നത്.

മുകളില്‍ പറഞ്ഞ വിളവ് വിത്ത് വികസിപ്പിച്ചവരുടെ അവകാശവാദമാണ്. അത് മാധ്യമങ്ങളിലൂടെ വ്യക്തമായി പ്രചരിപ്പിച്ചിരുന്നു. അസാധാരണമായി 24 ന് നടന്ന വാദത്തില്‍ ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി നിയമത്തിന്റെ പ്രശ്നത്തെക്കുറിച്ച് പ്രതിപാതിച്ചു. അവകാശവാദം ഇതാണ് –

HT കടുക് DMH 11 ന്റെ കൂടിയ വിളവ്, (Bar gene glufosinate ന്റെ Barnase-Barstar system ല്‍ വിളവ് വര്‍ദ്ധിപ്പിക്കാനുള്ള ജനിതക TRAIT ഇല്ല എന്ന സത്യത്തെ മറച്ച് വെച്ചു) സങ്കരയിനം നിര്‍മ്മിക്കാനുള്ള അതിന്റെ കഴിവ് രാജ്യത്ത് ഇപ്പോള്‍ ഉപയോഗിക്കുന്ന GMO അല്ലാത്ത തരത്തേക്കാള്‍ നല്ലതാണ്

(2) DMH 11 ന്റെ പാടത്തെ പരീക്ഷണം തട്ടിപ്പ് നിറഞ്ഞതാണെന്ന് സംശയമില്ലാതെ പരാതിക്കാര്‍ RTI data ഉപയോഗിച്ച് തെളിയിച്ചു. ബോധപൂര്‍വ്വം മോശം വിളവ് നല്‍കുന്ന തരങ്ങളെയാണ് BRL I & II പാടത്തെ പരീക്ഷണത്തില്‍ താരതമ്യം ചെയ്യാനുപയോഗിച്ചത്. (2010-11 മുതല്‍)

NOTE: ഈ ഒരു പ്രസ്താവനകൊണ്ട് ഇന്‍ഡ്യയുടെ NON-GMO ഇനത്തേക്കാള്‍ DMH 11 ന് കൂടുതല്‍ വിളവൊന്നുമില്ല എന്ന് സര്‍ക്കാര്‍ സമ്മതിക്കുകയാണ് ചെയ്യുന്നത്. BRL I &II പരീക്ഷണങ്ങളില്‍ ഈ കടുക് സങ്കരയിനങ്ങളും(HYBRIDS) ഉള്‍പ്പെടും. (2010-11 മുതല്‍ക്കേ).

അതുകൊണ്ട് സര്‍ക്കാരിന്റെ അഭിപ്രായമെന്താണ്? വെറും സങ്കരയിനങ്ങളുണ്ടാക്കാന്‍ വേണ്ടിമാത്രമാണോ HT കടുക് ഇറക്കുന്നത്? അത് നമ്മുടെ Non-GMO സങ്കരയിനങ്ങളേക്കാള്‍ കൂടുതല്‍ വിളവ് നല്‍കുന്നില്ല എന്നിരിക്കെ ആ വാദവും ശാസ്ത്രീയതയും യുക്തിയും ഇല്ലാത്തതാകുന്നു.

CONCLUSION

·This HT Mustard DMH 11 is NOT NEEDED (the first step of a risk assessment protocol for GM crops )

AND

· This HT mustard DMH 11 will make no impact on DOMESTIC production of Mustard Oil leave alone the import oil bill of which mustard and Rape together are less than 2% of the total oil import (of 14.3 million Metric Tonnes in 2015-16)

Aruna Rodrigues: Petitioner GMO PIL Mo: 098263 96033

Indra Shekhar Singh, Media Spokesperson, Navdanya

— സ്രോതസ്സ് globalresearch.ca By Colin Todhunter

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )