സഹകരണ സംഘങ്ങളുടെ ഹര്‍ത്താല്‍ പിന്‍വലിക്കുക

ഹര്‍ത്താല്‍ മൂലം ഒരു ഗുണവും കിട്ടില്ല. പകരം നെഗറ്റീവ് പബ്ലിസിറ്റിയാവും കിട്ടുക. കേന്ദ്ര സര്‍ക്കാര്‍ സഹകരണ മേഖലയെ മൊത്തം ശത്രു പക്ഷത്താണ് നിര്‍ത്തിയിരിക്കുന്നത്. എന്ന് കരുതി സ്ഥാപനം അടച്ചിട്ട് എന്ത് കാര്യം. അതിന് പകരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുയും വരുന്ന ജനങ്ങളോട് പ്രശ്നങ്ങള്‍ തുറന്ന് പറയുകയും ആണ് വേണ്ടത്.

ഉദാഹരണത്തിന് ഈ കറന്‍സി പ്രശ്നം തുടങ്ങിയ അന്നു മുതല്‍ ഏഷ്യാനെറ്റ് എന്ന rss ചാനല്‍ സഹകരണ സംഘങ്ങള്‍ക്കെതിരെ ഒറ്റപ്പെട്ട സംഭവങ്ങളും കള്ളത്തരങ്ങളും ഉപയോഗിച്ച് ശക്തമായ ആക്രമണമാണ് നടത്തുന്നത്. എന്തുകൊണ്ട് ഏഷ്യാനെറ്റ് ബഹിഷ്കരിക്കാനുള്ള പ്രവര്‍ത്തനം തുടങ്ങിക്കൂടാ? സംഘങ്ങളിലെ അംഗങ്ങളും, ജോലിക്കാരും, സംഘത്തിന്റെ ഉപഭോക്താക്കളും ഏഷ്യാനെറ്റ് കണക്ഷന്‍ വിച്ഛേദിക്കുക.

വഴക്കിട്ട് മോന്ത വീര്‍പ്പിച്ച് നിന്നാല്‍ അത് കാണുന്ന ഒരു സര്‍ക്കാരല്ല കേന്ദ്രത്തിലുള്ളത്. (അതിനെ സര്‍ക്കാരെന്ന് പോലും വിളിക്കാനാവുമോ എന്ന് അറിയില്ല.)

ഒരു അഭിപ്രായം ഇടൂ