കുപ്പിവെള്ള ഭീമനായ നെസ്റ്റ്‌ലെയുടെ (Nestlé) പമ്പ് ചെയ്യുന്ന ഭൂഗര്‍ഭജലം മൂന്നിരട്ടിയാക്കാനുള്ള പദ്ധതിക്ക് മിഷിഗണ്‍ സംസ്ഥാനം അംഗീകാരം കൊടുത്തു. കഷ്ടപ്പെടുന്ന സമൂഹമായ ഫ്ലിന്റില്‍(Flint) നിന്ന് വെറും 193 കിലോമീറ്റര്‍ അകലെയുള്ള Ice Mountain പ്ലാന്റില്‍ നിന്നാണ് നെസ്റ്റ്‌ലെ ഇത് ചെയ്യുന്നത്.
“മിഷിഗണ്‍ പരിസ്ഥിതി വകുപ്പിനോട് Evart ന് വടക്കുള്ള നിലയത്തില്‍ നിന്ന് പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ അളവ് മിനിട്ടില്‍ 567 ലിറ്റര്‍ എന്ന തോതില്‍ നിന്ന് 1514 ലിറ്റര്‍ എന്ന തോതിലേക്ക് വര്‍ദ്ധിപ്പിക്കുന്നതിന് Nestlé Waters North America അനുമതി ചോദിച്ചു,” എന്ന് MLive കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നെസ്റ്റ്‌ലെയും മറ്റ് കുപ്പിവെള്ള കമ്പനികളും ധാരാളം സമൂഹങ്ങളെ അവരുടെ കുടിവെള്ളത്തിന്റെ സ്വകാര്യവല്‍ക്കരണം വഴി കഷ്ടപ്പെടുന്ന മിഷിഗണിലെ കാര്യം പ്രത്യേകിച്ചും കത്തുന്നതാണ്. കാരണം അവിടെ പൌരന്‍മാര്‍ ഒരു വര്‍ഷമായി കുടിവെള്ളത്തിലെ ഇയ മലിനീകരണത്തിന്റെ ദുരന്തം അനുഭവിക്കുന്നു. ദ്രവിച്ച പൈപ്പുകള്‍ മാറുന്നതില്‍ സര്‍ക്കാര്‍ എടുക്കുന്ന കാലതാമസം കാരണം കുടിക്കാനും, ശുദ്ധീരണത്തിനും, ആഹാരം പാചകം ചെയ്യാനും, കുളിക്കാനും ഒക്കം ഫ്ലിന്റിലെ മിക്ക ആളുകളും ഇപ്പോഴും കുപ്പിവെള്ളം വാങ്ങിക്കുകയാണ്.
— സ്രോതസ്സ് commondreams.org