ഓരോ 72 മിനിട്ടിലും ഒരു അമേരിക്കന്‍ വിമുക്ത സൈനികന്‍ ആത്മഹത്യ ചെയ്യുന്നു

കഴിഞ്ഞ മാസം Department of Veterans Affairs പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് സ്വയം നശിപ്പികലിന്റെ കുത്തൊഴുക്കിനെക്കുറിച്ച്, പ്രത്യേകിച്ച് യുദ്ധം കഴിഞ്ഞ് തിരിച്ചുവരുന്ന ചെറുപ്പക്കാരായ വിമുക്ത സൈനികരുടെ, വ്യക്തമാക്കുന്നതാണ്. അത് അമേരിക്കയെ നാണംകെടുത്തുന്നതും മിക്ക അമേരിക്കക്കാര്‍ക്കും അറിയാത്ത ഒരു കൊലപാതക തോതാണ് അത്. ഓരോ 72 മിനിട്ടിലും ഒരു അമേരിക്കന്‍ വിമുക്ത സൈനികന്‍ മരണത്തെ സ്വയം വരിക്കുന്നു. 2014 ല്‍ സാധാരണക്കാരുടെ ആത്മഹത്യയേക്കാള്‍ മൂന്ന് മടങ്ങായിരുന്നു വിമുക്ത സൈനികരുടെ ആത്മഹത്യ. പ്രായം 20കളിലുള്ള ചെറുപ്പക്കാരായ വിമുക്ത സൈനികരുടെ ആത്മഹത്യ സാധാരണക്കാരേക്കാള്‍ നാല് മടങ്ങ് ആണ്. സ്ത്രീകളായ വിമുക്ത സൈനികര്‍ സാധാരണക്കാരേക്കാള്‍ 2.4 മടങ്ങ് അധികം ആത്മഹത്യ ചെയ്യുന്നു.

ഒരു ചെറിയ വിഭാഗത്തില്‍ – അതായത് ഇറാഖില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും തിരിച്ച് വന്ന 18-24 വയസ് പ്രായമുള്ള പട്ടാളക്കാരുടെ ആത്മഹത്യാ തോത് രാജ്യത്തെ മൊത്തം ആത്മഹത്യാ തോതിനേക്കാള്‍ 10 മടങ്ങ് അധികമാണ്.

— സ്രോതസ്സ് usatoday.com

ഒരു അഭിപ്രായം ഇടൂ