ബോകോ ഹറാം നശിപ്പിച്ച വടക്കെ നൈജീരിയയില്‍ പട്ടിണിയും രോഗങ്ങളും കാരണം ആയിരക്കണക്കിന് കുട്ടികള്‍ മരിക്കുന്നു എന്ന് അതിര്‍ത്തികളില്ലാത്ത ഡോക്റ്റര്‍മാര്‍ (Doctors Without Borders) പറയുന്നു. പ്രശ്നത്തെ സമ്മതിക്കാതിരിക്കരുത് എന്ന് നൈജീരിയന്‍ അധികൃതരോട് അവര്‍ ആവശ്യപ്പെടുന്നു. അത്യാപത്തില്‍ “ആയിരങ്ങള്‍ മരിക്കുന്നു” എന്ന ഔദ്യോഗിക സ്ഥിതീകരണം വന്നാല്‍ അടിയന്തിരമായ സഹായം ലഭ്യമാകാന്‍ ഉപകരിക്കും എന്നാണ് പാരീസ് ആസ്ഥാനമായ സംഘടന കരുതുന്നത്.
ജൂണിലാണ് അതിര്‍ത്തികളില്ലാത്ത ഡോക്റ്റര്‍മാര്‍ ആദ്യം സൂചന നല്‍കിയത്. എന്നാല്‍ നൈജീരിയയുടെ National Emergency Management Agency യിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഒരു കുട്ടി പോലും പോഷകാഹാരക്കുറവ് മൂലം മരിക്കുന്നില്ല എന്ന് പ്രഖ്യാപിച്ചു. സംഘടന സംഭാവന കിട്ടാനായി കാര്യങ്ങളെ പെരുപ്പിച്ച് കാണിക്കുകയാണെന്നായിരുന്നു അവരുടെ ആരോപണം. Medecins Sans Frontieres(MSF. Doctors Without Borders) ന്റെ Maiduguri യിലെ ആശുപത്രിയിലെ പോഷകാഹാരക്കുറവുള്ള കുട്ടികളുടെ ചിത്രം അന്ന് Associated Press പ്രസിദ്ധീകരിച്ചിരുന്നു.
— സ്രോതസ്സ് bigstory.ap.org