ആന്റീബയോട്ടിക്കിന്റെ ഫലപ്രാപ്തിയുടെ സൂചനയായി കണക്കാക്കുന്ന mcr-1 ജീനിന്റെ സാന്നിദ്ധ്യം ഇന്‍ഡ്യയില്‍ കണ്ടെത്തി. Colistin എന്ന ആന്റീബയോട്ടിക്കിനെതിരായ പ്രതിരോധത്തിന്റെ ഉത്തരവാദിയാണ് ഈ ജീന്‍. ഹരിയാനയിലെ ഒരു ആശുപത്രിയില്‍ നിന്ന് കിട്ടിയ E. coli ബാക്റ്റീരിയയില്‍ ഈ ജീന്‍ കണ്ടെത്തുകയാണുണ്ടായത്. ചൈന, അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ മുമ്പ് Mcr-1 നെ കണ്ടെത്തിയിരുന്നു. മനുഷ്യനിലെ സാംക്രമിക രോഗങ്ങളുടെ അവസാനത്തെ ആയുധം ആയ Colistin ന് എതിരായ പ്രതിരോധം നിര്‍മ്മിക്കാന്‍ ഈ ജീന്‍ ബാക്റ്റീരിയകളെ സഹായിക്കുന്നു. ഒരു ആന്റീബയോട്ടിക്കും പ്രവര്‍ത്തിക്കാത്തവര്‍ക്ക് കൊടുക്കുന്ന മരുന്നായും അത് ഉപയോഗിക്കുന്നുണ്ട്. polymixins എന്ന് വിളിക്കുന്ന ഒരു കൂട്ടം ആന്റീബയോട്ടിക്കില്‍ ഉള്‍പ്പെടുന്നതാണ് Colistin. ലോകാരോഗ്യ സംഘടന അതിനെ “അത്യധികം പ്രധാനപ്പെട്ടത്” എന്ന് വിളിക്കുന്നു.
വളരെ പ്രാധാന്യമുണ്ടായിട്ടും ഇറച്ചി മൃഗങ്ങളെ വളര്‍ത്താനും രോഗത്തിന് മരുന്ന് എന്ന നിലയിലല്ലാതെയും colistin വന്‍ തോതില്‍ ഉപയോഗിക്കുന്നുണ്ട്. വളര്‍ച്ചക്കും കോഴി, കന്നുകാലി, അക്വാകള്‍ച്ചറിലും non-therapeutic ആവശ്യങ്ങള്‍ക്കായി colistin ഇന്‍ഡ്യയില്‍ ധാരാളം ഉപയോഗിക്കുന്നുണ്ട്.
— സ്രോതസ്സ് downtoearth.org.in