
വരാനിരിക്കുന്ന വലതുപക്ഷ രാഷ്ട്രീയ അജണ്ടയുടെ മുന്നില്‍ മുട്ടുമടക്കില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം പല വ്യവസായങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ഒത്ത് ചേര്‍ന്ന് അമേരിക്ക മൊത്തം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. Fight for $15 ആണ് ഇത് ആസൂത്രണം ചെയ്തത്. വിമാനത്താവള baggage handlers, ഉബര്‍(Uber) ഡ്രൈവര്‍മാര്‍, fast-food cooks, cashiers, hospital workers, തുടങ്ങി അമേരിക്കയിലെ വിവിധ സേവന മേഖലയില്‍ നിന്നുള്ള തൊഴിലാളികള്‍ ഇതില്‍ പങ്കുചേര്‍ന്നു. ആദ്യമായാണ് ഉബര്‍ ഡ്രൈവര്‍മാര്‍ Fight for $15 ന്റെ പ്രവര്‍ത്തനത്തില്‍ പങ്കുചേരുന്നത്. പരമ്പരാഗത തൊഴിലാളികളോട് തോളോട് തോള്‍ ചേര്‍ന്ന് ഈ പുതിയ gig workers ഉം പ്രവര്‍ത്തിക്കുന്നത് തൊഴിലാളികളുടെ സംഘം ചേരല്‍ വര്‍ദ്ധിക്കുന്നു എന്നത് വ്യക്തമാക്കുന്നു.
— സ്രോതസ്സ് commondreams.org