ബാലവേല, നിര്‍ബന്ധിത തൊഴില്‍ എന്നിവ Nestlé, Colgate-Palmolive, Unilever, Procter & Gamble, Kellogg’s തുടങ്ങിയ ആഗോള കമ്പനികളുടെ ലാഭത്തെ വര്‍ദ്ധിപ്പിക്കുന്നു എന്ന് Amnesty International ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്തെ ഏറ്റവും വലിയ പാമായില്‍ കമ്പനിയായ സിംഗപ്പൂരിലെ Wilmar ന്റെ ഇന്‍ഡോനേഷ്യയിലെ പ്ലാന്റേഷനുകളില്‍ 8 വയസ് പ്രായമായ കുട്ടികളെ പണിയെടുപ്പിക്കുക ഉള്‍പ്പെടെയുള്ള തൊഴില്‍ പീഡനങ്ങളെ കോര്‍പ്പറേറ്റുകള്‍ അവഗണിക്കുകയാണ്.
“ഉപഭോക്താക്കളോട് തങ്ങള്‍ “സുസ്ഥിര പാം ഓയില്‍” ആണ് ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്നത് എന്നാണ് കോര്‍പ്പറേറ്റ് ഭീമന്‍മാരായ Colgate, Nestlé, Unilever തുടങ്ങിയവര്‍ പറയുന്നത്. എന്നാല്‍ ബാലവേലയും നിര്‍ബന്ധിത തൊഴിലും നടപ്പാക്കുന്ന പാമോയിലിനെക്കുറിച്ച് ഒന്നും സുസ്ഥിരമല്ല. Wilmar ന്റെ പാമോയില്‍ പ്ലാന്റേഷനുകളില്‍ നടക്കുന്ന കാര്യങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ല. Wilmar ന്റെ ബിസിനസ് രീതികളുടെ ഫലമായി വ്യവസ്ഥാപിതമായും പ്രവചിക്കാനാവുന്നതുമായ സംഭവങ്ങളാണവ.”
Click to access the_great_palm_oil_scandal_embargoed_until_30_nov.pdf
— സ്രോതസ്സ് commondreams.org