ബാങ്കിങ് സംവിധാനത്തിന് മാറ്റം വരുത്തുക

ഒരു രീതിതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍, ഈ ഭൂമിയില്‍ സംഭവിക്കുന്ന എല്ലാ കാര്യത്തേയും പണം ബാധിക്കുന്നു. ഇന്ന് നാം അനുഭവിക്കുന്ന വലിയ സാമൂഹിക, സാമ്പത്തിക, പരിസ്ഥിതി വെല്ലുവിളികളെ നമുക്ക് നേരിണമെങ്കില്‍ നാം ഉപയോഗിക്കുന്ന പണത്തിന്റെ സ്വഭാവത്തെ മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്.

ഇപ്പോള്‍ നമുക്കൊരു പ്രശ്നമുണ്ട്. നമ്മുടെ സമ്പദ്‌വ്യവസ്ഥയിലെ 97% പണവും,വായ്പ കൊടുക്കുന്നത് വഴി ബാങ്കുകളാണ് നിര്‍മ്മിക്കുന്നത്. ആ പണത്തിലെ വലിയ ഭാഗവും വീട് വില കുമിളയുണ്ടാക്കാനും സാമ്പത്തിക കമ്പോളത്തിലെ ചൂതുകളിക്കും ആണ് പോകുന്നത്.

ഇത് അസമത്വം വലുതാക്കുന്നതിലേക്ക് നയിക്കുന്നു, വ്യക്തിപരമായ കടം ചരിത്രത്തിലേക്കും ഏറ്റവും ഉയര്‍ന്ന നിലയില്‍, വീടിന്റെ വില വളരെ കുറവ് ആളുകള്‍ക്കേ സഹിക്കാനാവൂ. സാമ്പത്തിക തകര്‍ച്ചയെക്കുറിച്ച് പറയുന്നതിന് മുമ്പുള്ള കാര്യമാണത്.

എന്നാല്‍ പണവും ബാങ്കും പ്രവര്‍ത്തിക്കുന്ന രീതിയില്‍ ചെറിയ മൂന്ന് കാര്യങ്ങള്‍ നടപ്പാക്കിയാല്‍ ഇതില്‍ വലിയ വ്യത്യാസമുണ്ടാകും.

കൂടുതല്‍ സ്ഥിരമായ സമ്പദ്‌വ്യവസ്ഥ, കൂടുതല്‍ തൊഴില്‍, കുറവ് വ്യക്തിപരവും സര്‍ക്കാരിന്റേയും കടം, പരിസ്ഥിതി തകര്‍ച്ചക്ക് നല്ല പരിഹാരം എന്നിവ ആ മൂന്ന് മാറ്റങ്ങള്‍ നമുക്ക് നല്‍കും നാം എന്താണ് അതിന് ചെയ്യേണ്ടത്?

ആദ്യമായി, നമുക്ക് പണം നിര്‍മ്മിക്കാനുള്ള ബാങ്കുകളുടെ ശക്തിയെ ഇല്ലാതാക്കണം. അത് ജനാധിപത്യപരവും ഉത്തരവാദിത്തവും, സുതാര്യവുമായ രീതിയില്‍ നടത്തുന്ന സംവിധാനത്തിലേക്ക് മാറ്റണം.

ബാങ്കുകള്‍ക്ക് പണം നിര്‍മ്മിക്കാനുള്ള ശക്തിയുണ്ടെങ്കില്‍ നല്ല സമയത്ത് അവര്‍ അത് കൂടുതലും മോശം കാലത്ത് കുറവും മാത്രം നിര്‍മ്മിക്കും എന്ന് ചരിത്രം കാണിക്കുന്നു. അത് മാന്ദ്യത്തേയും തൊഴില്ലായ്മയേയും കൂടുതല്‍ വഷളാക്കും. അവര്‍ നിര്‍മ്മിക്കുന്ന അവരുടെ പണത്തിലധികവും വീട് വില കുമിളയിലും സാമ്പത്തിക ചൂതുകളിക്കും ആണ് ചിലവാക്കുന്നത്

വളരെ കുറവ് മാത്രമേ സാമ്പത്തിക രംഗത്തിന് പുറത്തുള്ള ബിസിനസിന് ചിലവാക്കുന്നുള്ളു. ബാങ്കുകളെ വിശ്വസിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. അവര്‍ താല്‍ക്കാലിക
ലാഭത്തിനായി പ്രവര്‍ത്തിക്കുന്ന പണം നിര്‍മ്മിക്കാന്‍ ശക്തിയുള്ള ഒന്നാണ്. അവരെ നിയന്ത്രിക്കുന്നത് മാത്രം പോരാ.

ബാങ്കുകളെ നിയന്ത്രിച്ച് നിര്‍ത്തുന്നതില്‍ നിയന്ത്രാധികാരികള്‍ നിരന്തരം പരാജയപ്പെട്ടു. ഈ പ്രാവശ്യം അവര്‍ അത് ശരിയായി ചെയ്തോളും എന്ന് വിശ്വസിക്കുന്നതിന് ഒരു കാരണവും ഇല്ല.

എന്നാല്‍ അച്ചടിയന്ത്രത്തിന്റെ നിയന്ത്രണത്തിന്റെ കാര്യത്തില്‍ ബാങ്കുകളേക്കാള്‍ കൂടുതല്‍ രാഷ്ട്രീയക്കാരേയും നമുക്ക് വിശ്വസിക്കാനാവില്ല

പകരം നമുക്ക് ഒരു പുതിയ കമ്മറ്റി വേണം. പുതിയ പണം നിര്‍മ്മിക്കണോ വേണ്ടയോ, എപ്പോള്‍ നിര്‍മ്മിക്കണം എന്നൊക്കെ അവര്‍ തീരുമാനിക്കും. ഈ കമ്മറ്റി പാര്‍ളമെന്റിനോട് ഉത്തരവാദിത്തമുള്ളതാവണം. സ്ഥാപിത താല്‍പ്പര്യക്കാരില്‍ നിന്ന് മുക്തവുമാകണം. കൃത്യം അളവ് പണം നിര്‍മ്മിക്കുന്ന കാര്യം അവര്‍ ഉറപ്പാക്കണം
– കുമിളകളും സാമ്പത്തിക തകര്‍ച്ചയും ഉണ്ടാകരുത്. പക്ഷേ മാന്ദ്യം ഉണ്ടാകാനും പാടില്ല

രണ്ടാമതായി, കടത്തില്‍ നിന്ന് മോചിതമായ പണം ആണ് നിര്‍മ്മിക്കേണ്ടത്. ഇപ്പോള്‍, വായ്പ കൊടുക്കുമ്പോഴാണ് ബാങ്കുകള്‍ പണം നിര്‍മ്മിക്കുന്നത്.
അതായത് നിങ്ങളുടെ അകൌണ്ടിലെ ഓരോ രൂപക്കും മറ്റാരെങ്കിലും കടം എടുത്തതില്‍ നിന്നാണ് വന്നത്. സമ്പദ്‌വ്യവസ്ഥയിലെ എല്ലാ പണവും ഫലത്തില്‍ ബാങ്ക് കൊടുത്ത വായ്പയാണെന്നതാണ് അതിന്റെ അര്‍ത്ഥം. ആ ഓരോ രൂപക്കും നാം പലിശ കൊടുക്കണം.

നമ്മുടെ കടം നാം വീട്ടിയാല്‍ പണം സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് അപ്രത്യക്ഷമാകും. അത് മറ്റുള്ളവര്‍ക്ക് തങ്ങളുടെ കടം വീട്ടുന്നത് ദുഷ്കരമാക്കും.

ബാങ്കിനെ പണം നിര്‍മ്മിക്കാന്‍ അനുവദിക്കാതെ രാഷ്ട്രത്തിന് അത് ചെയ്യാം, കടത്തില്‍ അടിസ്ഥാനമാകാതെ. ഭവനവായ്പയും മറ്റ് വായ്പകളും വഴി സമ്പദ്‌വ്യവസ്ഥയിലേക്ക് ആ പണം കടം കൊടുക്കാതെ സമ്പദ്‌വ്യവസ്ഥയിലേക്ക് ആ പണം ചിലവാക്കാം. പുതിയ കടമില്ലാത്ത പണം യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കും, തൊഴില്‍ സൃഷ്ട്രിക്കും. അങ്ങനെ സാധാരണക്കാരായ ആളുകള്‍ക്ക് അവരുടെ കടം വീട്ടാനുമാകും.

അവസാനമായി, സാമ്പത്തിക കമ്പോളത്തിലും സ്വത്ത്‌ കുമിളകളിലുമെത്തുന്നതിന് മുമ്പ് പണം യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥയിലെത്തുന്നത് കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പുതിയതായി നിര്‍മ്മിക്കുന്ന പണം പൊതു ചിലവിനും സാധാരണക്കാര്‍ക്കുള്ള നികുതി ഇളവിനും ഉപയോഗിക്കുകയാണെങ്കില്‍ ആ പണം അതിന്റെ ജീവിതം യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥയില്‍ തുടങ്ങുന്നു. അത് തൊഴില്‍ നിര്‍മ്മിക്കുകയും ബിസിനസുകളെ പിന്‍തുണക്കുകയും ചെയ്യുന്നു. അത് സാമ്പത്തിക സ്വത്ത്‌ കമ്പോളത്തില്‍ കുടുങ്ങി പോകില്ല.

അടുത്ത 40 വര്‍ഷത്തേക്ക് വളരുന്ന ജനസംഖ്യയെ എങ്ങനെ പരിപാലിക്കും, കാലാവസ്ഥാമാറ്റം, പ്രകൃതി വിഭവങ്ങളുടെ ദൌര്‍ലഭ്യം തുടങ്ങി നമുക്ക് നേരിടേണ്ടി വരുന്ന ശരിക്കുള്ള പ്രശ്നങ്ങളുണ്ട്. ഇപ്പോഴത്തെ സ്ഥിതിയില്‍ അവ ഒരിക്കലും പരിഹരിക്കാനാവില്ല. കാരണം നമ്മുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളെ ബാധിക്കുന്ന പണം എന്നത് തകര്‍ന്നതാണ്.

അതിനെ നമുക്ക് ശരിയാക്കണം. സമ്പത്തിക വ്യവസ്ഥ അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് പകരം സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന രീതിയാലാക്കണം.

— സ്രോതസ്സ് positivemoney.org

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s