യന്ത്രവല്‍ക്കരണം കാരണം 20 കോടി ഇന്‍ഡ്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും എന്ന് മോഹന്‍ദാസ് പൈ

വര്‍ദ്ധിച്ച് വരുന്ന യന്ത്രവല്‍ക്കരണവും മെച്ചപ്പെടുന്ന സാങ്കേതികവിദ്യകളും കാരണം 2025 ഓടെ ഏകദേശം 20 കോടി മദ്ധ്യവര്‍ഗ്ഗ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ഇല്ലാതാകുകയോ കുറവ് തൊഴില്‍ മാത്രം ലഭിക്കുന്ന അവസ്ഥയുണ്ടാകും എന്ന് വ്യവസായ പ്രമുഖനായ T V Mohandas Pai പറഞ്ഞു.

“2025 ഓടെ 21-41 പ്രായത്തിലുള്ള ഏകദേശം 20 കോടി ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ഇല്ലാതാകുകയോ കുറവ് തൊഴില്‍ മാത്രം ലഭിക്കുന്ന അവസ്ഥയുണ്ടാകും. ഇവരെ എന്ത് ചെയ്യണമെന്ന് ആര്‍ക്കും അറിയില്ല. സര്‍ക്കാരിന് വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ നയങ്ങളൊന്നുമില്ല,” Manipal Global Education Services ന്റെ ചെയര്‍മാനായ പൈ AIMAയുടെ National HRM Summit ല്‍ വെച്ച് പറഞ്ഞു.

കാര്‍ഷിക രംഗത്ത് ജോലി ചെയ്യുന്നവര്‍ 52% ആണ്. പത്ത് വര്‍ഷം മുമ്പ് അവരുടെ സംഖ്യ 62% ആയിരുന്നു. സേവനങ്ങളിലും വ്യവസായത്തിലും ജോലിചെയ്യുന്നവരുടെ എണ്ണം 10% വര്‍ദ്ധിച്ചു. കാര്‍ഷിക രംഗത്തും സേവന രംഗത്തും ജോലി ചെയ്യുന്നവര്‍ തമ്മിലുള്ള അന്തരം വലുതാകുകയാണ്. അത് ധാരാളം അതിക്രമങ്ങളിലേക്ക് നയിക്കുന്നത് ഇന്‍ഡ്യ മൊത്തം സാമൂഹ്യ ശ്രദ്ധയിലേക്ക് വരുന്ന കാര്യമാണ്.

കമ്പനികള്‍ യന്ത്രവല്‍ക്കരണത്തിനും യന്ത്രങ്ങളിലെ കൃത്രിമ ബുദ്ധിക്കും ശ്രമിക്കുന്നത് പ്രവര്‍ത്തനത്തില്‍(process) അടിസ്ഥാനമായ തൊഴിലുകള്‍ ഇല്ലാതാക്കും. Rule അടിസ്ഥാനമായ ജോലികളും ഇല്ലാതാകും. മിക്ക മദ്ധ്യവര്‍ഗ്ഗക്കാരും Rule അടിസ്ഥാനമായ തൊഴിലുകളാണ് ചെയ്യുന്നത്. അവയെല്ലാം അള്‍ഗോരിഥങ്ങളുപയോഗിച്ച് ചെയ്യാനാവും. യന്ത്രങ്ങള്‍ക്ക് സര്‍ഗ്ഗ ശക്തിയില്ല. അതിനാല്‍ സൃഷ്ടിപരമായ തൊഴിലുകള്‍ നിലനില്‍ക്കും.

Foxconn പോലുള്ള കമ്പനികള്‍ റോബോട്ടുകളെ ജോലിക്ക് ഉപയോഗിച്ച് തുടങ്ങി. ഡ്രൈവര്‍ ഇല്ലാത്ത കാര്‍, ട്രക്ക് തുടങ്ങിയവ സമീപ കാലങ്ങളില്‍ തൊഴിലിനെ മോശമായി ബാധിക്കും.

“ധാരാളം സ്ഥലങ്ങളില്‍ റോബോട്ടുകള്‍ കയറിക്കൂടുകയാണ്. റോബോട്ടുകള്‍ക്ക് appraisal വേണ്ട, work life balance വേണ്ട. അവ 24 മണിക്കൂറും ജോലി ചെയ്തോളും. ഡല്‍ഹി മെട്രോ യന്ത്രവല്‍ക്കരിക്കുകയാണ്. ലോകത്തെ ആറില്‍ ഒരാള്‍ക്ക് തൊഴില്‍ നല്‍കുന്ന വാഹന വ്യവസായം യന്ത്രവല്‍ക്കരിക്കുകയാണ്,” പൈ പറയുന്നു.

ബാങ്കിങ് രംഗത്തേ തൊഴിലും അമേരിക്കയില്‍ കുറഞ്ഞ് വരുകയാണ്. ഇന്‍ഡ്യയില്‍ കഴിഞ്ഞ 15 വര്‍ഷം ബാങ്കുകളുടെ ആസ്തി, ബാദ്ധ്യതകള്‍ 10-15 മടങ്ങ് വര്‍ദ്ധിച്ചു. എന്നാല്‍ തൊഴിലവസരങ്ങളില്‍ 5% വര്‍ദ്ധനവേയുണ്ടായിട്ടുള്ളു. എല്ലാ പോര്‍ട്ടലുകളും പരിശോധിച്ച് നിങ്ങള്‍ക്ക് ബാങ്ക് ലോണ്‍ അര മണിക്കൂറിനുള്ളില്‍ തരുന്ന റോബോ ഫിനാന്‍സ് ഇന്‍ഡ്യയില്‍ ഉടന്‍ തന്നെ നടപ്പിലാകും. [ഹ ഹ ഹ … ഇതാണ് അമേരിക്കയെ 2008 ലെ തകര്‍ച്ചയിലെത്തിച്ചത്. തകര്‍ച്ച എന്നത് പണക്കാര്‍ക്ക് കൊള്ള ലാഭമുണ്ടാക്കുനുള്ള അവസരമാണ്.]

യന്ത്രവല്‍ക്കരണം കാരണം കാള്‍ സെന്ററിലെ തൊഴിലവസരങ്ങള്‍ കുറച്ചതായി Make My Trip ന്റെ സ്ഥാപകരിലൊരാളും CEO ഉം ആയ Rajesh Magow പറഞ്ഞു.

— സ്രോതസ്സ് economictimes.indiatimes.com

ഒരു അഭിപ്രായം ഇടൂ