സാമൂഹ്യ മാധ്യമങ്ങള്‍ വിഷാദരോഗത്തിന് കാരണമാകുന്നു

ചെറുപ്പക്കാര്‍ കൂടുതല്‍ സമയം സാമൂഹ്യ മാധ്യമങ്ങളില്‍ സമയം ചിലവഴിക്കും തോറും വിഷാദരോഗത്തിന് കൂടുതല്‍ അടിമപ്പെടുന്നു എന്ന് University of Pittsburgh School of Medicine നടത്തി ഒരു പുതിയ ഗവേഷണത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു. National Institutes of Health ധനസഹായം കൊടുത്ത ഈ ഗവേഷണത്തിന്റെ റിപ്പോര്‍ട്ട് Depression and Anxiety ജേണലില്‍ വന്നിരുന്നു.

കൂട്ടുകാരുടെ സാമൂഹ്യമാധ്യമങ്ങളിലെ ഉയര്‍ന്ന തോതില്‍ ആദര്‍ശവാദവല്‍ക്കരിച്ച പ്രതിനിധാനങ്ങള്‍ അസൂയയുടെ വികാരം പുറത്തുകൊണ്ടുവരുകയും മറ്റുള്ളവര്‍ സന്തോഷകരവും വിജയപ്രദവുമായ ജീവിതമാണ് നയിക്കുന്നതെന്ന തെറ്റായ ചിന്താഗതി വിശ്വസിക്കുന്നതിനും കാരണമാകുന്നു.

സാമൂഹ്യ മാധ്യമങ്ങളിലെ അര്‍ത്ഥമില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത് വഴി “സമയം നഷ്ടമായി” എന്ന ചിന്ത അവരുടെ മാനസികാവസ്ഥയെ മോശമായി ബാധിക്കുന്നു.

സാമൂഹ്യ മാധ്യമങ്ങള്‍ “ഇന്റെര്‍നെറ്റ് ആസക്തി”ക്ക് ശക്തി വര്‍ദ്ധിപ്പിക്കുന്നു. വിഷാദരോഗത്തിന് അടുത്തുള്ള ഒരു മാനസിക അവസ്ഥയാണത്.

കൂടുതല്‍ സമയം സാമൂഹ്യ മാധ്യമങ്ങളില്‍ സമയം ചിലവാക്കുന്നത് സൈബര്‍ തെറിവിളി(cyber-bullying) പോലുള്ള നെഗറ്റീവ് ഇടപെടലുകള്‍ കൂടുതല്‍ കിട്ടാനുള്ള സാദ്ധ്യതയുണ്ടാക്കും. അത് വിഷാദരോഗത്തിന് കാരണമാകുന്നു.

— സ്രോതസ്സ് eurekalert.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )