Block Island Wind Farm ന്റെ പണി പൂര്‍ത്തിയായതായും വാണിജ്യപരമായ വൈദ്യുതോല്‍പ്പാദനം തുടങ്ങിയതായും Deepwater Wind പ്രഖ്യാപിച്ചു. Block Island Wind Farm ഉത്പാദിപ്പിക്കുന്ന വൈദ്യുതി New England ഗ്രിഡ്ഡിലേക്കാണ് National Grid ന്റെ sea2shore കേബിള്‍ ഉപയോഗിച്ച് കൊടുക്കുന്നത്.
Block Island Wind Farm ല്‍ GE യുടെ അഞ്ച് 6-MW “Haliade” കാറ്റാടികള്‍ ഉള്‍പ്പെട്ടിരിക്കുന്നു. ദ്വീപിന് വേണ്ട വൈദ്യുതിയുടെ 90% വും നല്‍കാന്‍ ഈ കാറ്റാടിപ്പാടത്തിന് കഴിയും. ഇപ്പോള്‍ ഉപയോഗിക്കുന്ന ഡീസല്‍ ജനറേറ്ററുകളെ ഒഴുവാക്കാന്‍ അത് സഹായിക്കും.
— സ്രോതസ്സ് treehugger.com, dwwind.com