സുതാര്യതയില്ലാത്തതിനാല്‍ പനാമാ പേപ്പറിന്റെ അന്വേഷണത്തില്‍ നിന്ന് സ്റ്റിഗ്‌ലിറ്റ്സ് രാജിവെച്ചു

പനാമയുടെ സാമ്പത്തിക വ്യവസ്ഥയിലെ സുതാര്യതയില്ലായ്മയെക്കുറിച്ച് അന്വേഷിക്കാനായി രൂപീകരിച്ച സംഘത്തിന് സുതാര്യതയില്ലാത്തതിനാല്‍ നോബല്‍ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജോസഫ് സ്റ്റിഗ്‌ലിറ്റ്സ് പനാമാ പേപ്പര്‍ കമ്മീഷനില്‍ നിന്ന് രാജിവെച്ചു. ഏപ്രിലില്‍ നടന്ന വിവര ചോര്‍ച്ച പനാമയിലെ നിയമ സ്ഥാപനമായ Mossack Fonseca ല്‍ നിന്നുള്ള 1.15 കോടി രേഖകളാണ് “പനാമാ പേപ്പറുകള്‍” എന്ന പേരില്‍ പുറത്തുവന്നത്. വിദേശത്തെ അകൌണ്ടുകള്‍ ഉപയോഗിച്ച് അതി സമ്പന്നരും ശക്തരുമായ ആളുകള്‍ നടത്തുന്ന നികുതി വെട്ടിപ്പിന്റെ വിശദമായ സാമ്പത്തിക വിവരങ്ങള്‍ ആയിരുന്നു അത്. 1977 മുതല്‍ 2015 ഡിസംബര്‍ വരെയുള്ള 40 വര്‍ഷത്തിനടുത്തെ വിവരങ്ങള്‍ പനാമാ പേപ്പറുകളിലുണ്ട്. Mossack Fonseca യുടെ സഹായത്തോടെ ചില കമ്പനികള്‍ നികുതി സ്വര്‍ഗ്ഗം സ്ഥാപിച്ചതും അതുവഴി കള്ളപ്പണം വെളുപ്പിക്കലും, ആയുധ, മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയതിന്റേയും, നികുതി വെട്ടിപ്പിച്ചതിന്റേയും വിവരങ്ങള്‍ അത് വ്യക്തമാക്കുന്നു.

— സ്രോതസ്സ് uk.reuters.com

ഒരു അഭിപ്രായം ഇടൂ