ലോകത്തെ ഏറ്റവും മോശം കോര്‍പ്പറേറ്റ് നികുതി സ്വര്‍ഗ്ഗങ്ങള്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളെ അട്ടിമറിക്കുന്നു

ബര്‍മുഡ, കെയ്മന്‍ ദ്വീപുകള്‍, നെതര്‍ലാന്റ്സ്, സ്വിറ്റ്സര്‍ലാന്റ്, സിംഗപ്പൂര്‍ എന്നിവയാണ് ലോകത്തെ ഏറ്റവും മോശം കോര്‍പ്പറേറ്റ് നികുതി സ്വര്‍ഗ്ഗങ്ങള്‍. പൂജ്യം കോര്‍പ്പറേറ്റ് നികുതി, അന്യായമായതും ഉത്പാദനപരമല്ലാത്തതുമായ നികുതി നയം തുടങ്ങി നികുതി ഒഴുവാക്കുന്നതിനെതിരായ അന്തര്‍ദേശീയ പദ്ധതിയോട് സഹകരിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ പരിഗണിച്ച് രാജ്യങ്ങളെ അവര്‍ നടത്തുന്ന നികുതി നയങ്ങള്‍ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു പട്ടിക Oxfam ലെ ഗവേഷകര്‍ തയ്യാറാക്കി. ആ പട്ടികയിലെ മിക്ക രാജ്യങ്ങളും നികുതി അഴിമതി നടത്തിയിട്ടുണ്ട് എന്ന് Oxfam പറയുന്നു. ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ നടത്തുന്ന നികുതി വെട്ടിപ്പ് കാരണം ദരിദ്ര രാജ്യങ്ങള്‍ക്ക് പ്രതിവര്‍ഷം കുറഞ്ഞത് US$10000 കോടി ഡോളര്‍ നഷ്ടമാകുന്നു.

— സ്രോതസ്സ് telesurtv.net

ഒരു അഭിപ്രായം ഇടൂ