ഫ്ലിന്റിനെക്കാള്‍ കൂടുതല്‍ ഈയത്തിന്റെ അളവ് അമേരിക്കയിലെ 3,000 സമൂഹങ്ങളിലുണ്ട്

Reuters നടത്തിയ ഒരു അന്വേഷണത്തിന്റെ ഫലമായി അമേരിക്കയിലെ ഏകദേശം 3,000 ന് അടുത്ത് സമൂഹങ്ങളിലെ കുടിവെള്ളത്തില്‍ ഫ്ലിന്റിലേക്കാള്‍(Flint) കൂടുതല്‍ ഈയത്തിന്റെ (lead) അംശം കണ്ടെത്തി. 2014 ന് ശേഷം നടന്നുവരുന്ന കുടിവെള്ള മലിനീകരണ പ്രശ്നത്തിന്റെ കേന്ദ്രമാണല്ലോ മിഷിഗണിലെ ഫ്ലിന്റ്. എന്നാല്‍ അന്വേഷണത്തിന്റെ ഫലമായി കണ്ടെത്തിയ സ്ഥലങ്ങളിലെ പ്രശ്നത്തിന് വളരെ കുറവ് ശ്രദ്ധയും സാമ്പത്തിക സഹായവും മാത്രമാണ് ലഭിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ സെനറ്റ് $17 കോടി ഡോളറിന്റെ സഹായ പാക്കേജ് ഫ്ലിന്റിലെ പൈപ്പ് ലൈന്‍ ശരിയാക്കാനായി നല്‍കി. എന്നാല്‍ അത് ഈയ വിഷാംശത്തിനെതിരായി ഈ വര്‍ഷം U.S. Centers for Disease Control and Prevention (CDC) മൊത്തം ചിലവാക്കിയ പണത്തിന്റെ പത്തിരട്ടിയാണ്. [അതായത് മറ്റ് സ്ഥലങ്ങളിലെല്ലാം ഇതിന്റെ പത്തിലൊന്നിന്റെ ഒരു ഭാഗമേ എത്തിയിട്ടുള്ളു.]

— സ്രോതസ്സ് commondreams.org

ഒരു അഭിപ്രായം ഇടൂ