ആന്റിബയോട്ടിക് പ്രതിരോധം 2017 വലിയ ഒരു പ്രശ്നമായേക്കും

സാധാരണ ബാക്ടീരിയ infections കാരണം 2017 ല്‍ കൂടുതല്‍ ആളുകള്‍ മരിക്കും. ആന്റിബയോട്ടിക്സിനെതിരായ പ്രതിരോധം വര്‍ദ്ധിക്കുന്നതിനനുസരിച്ച് gonorrhoea മുതല്‍ urinary tract infections വരെ രോഗങ്ങള്‍ ചികില്‍സിക്കാന്‍ പറ്റാതെയാകും. അടുത്ത വര്‍ഷം ലോകം അത്തരത്തിലുള്ള ഒരു പുതിയ tipping point ല്‍ എത്തുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. മനുഷ്യന്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആന്റിബയോട്ടിക്സിന് ഫാം മൃഗങ്ങള്‍ ഉപയോഗിക്കുന്ന നിലയിലേക്ക് നാം എത്തിക്കൊണ്ടിരിക്കുകയാണ്. അതായത് ബാക്റ്റീരിയകള്‍ കൂടുതല്‍ പ്രതിരോധം നേടും. അത് വലിയ ഭീഷണിയാവും.

Colistin എന്ന മരുന്ന് മനുഷ്യര്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ മൃഗങ്ങളാണ് ഉപയോഗിക്കുന്നത്. മനുഷ്യരിലുണ്ടാവുന്ന ചില infections ന് ഈ ഒരു മരുന്നേയുള്ളു. എന്നിട്ടും colistin പ്രതിരോധം വളര്‍ന്നു വരുന്നു. 2015 ല്‍ അത് ലോകം മൊത്തം പടര്‍ന്നു.

— സ്രോതസ്സ് newscientist.com

ഒരു അഭിപ്രായം ഇടൂ