United States Bureau of Justice Statistics ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2015 ല്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിനിടയില്‍ ഏകദേശം 1,900 പേര്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു. അതില്‍ മൂന്നില്‍ രണ്ടും നിയമപാലകര്‍ ബോധപൂര്‍വ്വം കൊന്നതാണ്. Arrest-related deaths (ARD) എന്ന് വിളിക്കുന്ന ഈ കൊലപാതകങ്ങള്‍ അറസ്റ്റ് ചെയ്യാന്‍ പോകുമ്പോള്‍ മുതല്‍ ലോക്കപ്പിലെത്തുന്നതിനിടക്ക് എപ്പോള്‍ വേണമെങ്കിലുമാകാം. മരണത്തിന്റെ 64% homicides ആണ്. അതില്‍ സ്വയരക്ഷ തുടങ്ങിയ കാരണങ്ങളാണ് പറയുന്നത്. 18% ആത്മഹത്യകളും 11% അപകടങ്ങളുമാണ്.
— സ്രോതസ്സ് telesurtv.net