ശരിക്കും എന്താണ് Full Reserve Banking?

Full Reserve Banking ന്റെ നിര്‍വ്വചനം ആശയക്കുഴപ്പവും consternation മുണ്ടാക്കുന്ന ഒരു കാര്യമാണ്. “reserve ratio” എന്നതിനെ സംബന്ധിച്ചാണ് ആശയക്കുഴപ്പമുള്ളത്. സാധാരണ reserve ratio യെ ഇങ്ങനെയാണ് നിര്‍വ്വചിക്കാറുള്ളത്:

Reserve ratio = ബാങ്കിന്റെ കൈവശമുള്ള പണം / ഉപഭോക്താക്കള്‍ ബാങ്കില്‍ നിക്ഷേപിച്ച പണം

Reserve ratio വര്‍ദ്ധിക്കുന്നതിനനുസരിച്ച് bank run കാലത്ത് ബാങ്കിന്റെ കുറവ് അപകടസാദ്ധ്യത എന്ന് ഇതില്‍ നിന്ന് മനസിലാവും. 100% ratio ആണെങ്കില്‍ ഏതൊരു ഉപഭോക്താവും പണം ആവശ്യപ്പെട്ടാല്‍ ആ നിമിഷം ബാങ്കിന് അത് തിരിച്ച് നല്‍കാനാവും വിധം പണം ലഭ്യമായിരിക്കും. ഇത് വ്യക്തമായും വളരെ സുരക്ഷിതമായ ബാങ്കിങ് രീതിയാണ്. എന്നാല്‍ ഇത് വിവരിച്ചതില്‍ നിന്നും അത് safe deposit box പോലെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് മനസിലാകും. അപ്പോള്‍ അതിന് വായ്പ കൊടുക്കാനാവില്ല. അതായത് ബാങ്കിന് നിക്ഷേപം നടത്തുന്നവര്‍ക്കും കടം വാങ്ങുന്നവര്‍ക്കും ഇടയില്‍ സാമ്പത്തിക ഇടനിലക്കാരന്‍ എന്ന രീതിയില്‍ പ്രവര്‍ത്തിക്കാനാവില്ല. അതുകൊണ്ട് ചില സാമ്പത്തികശാസ്ത്രജ്ഞര്‍ full reserve banking ഈ കാരണത്താല്‍ ഉപയോഗ ശൂന്യമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ അത് തെറ്റാണ്. കാരണം ഇതാണ്:

full reserve banking രീതിയില്‍ reserve ratio എന്നതിനെക്കുറിച്ച് നമുക്ക് കൂടുതല്‍ വ്യക്തത വേണം.

Reserve ratio = ബാങ്കിന്റെ കൈവശമുള്ള പണം / ഉപഭോക്താവിന് നിയമാനുസൃതം പിന്‍വലിക്കാന്‍ കഴിയുന്ന പണം

ഈ രീതിയില്‍ പറയുമ്പോള്‍ ബാങ്കുകള്‍ക്ക് വായ്പകൊടുക്കാനാവുന്ന ഒരു സംവിധാനം ലഭ്യമാകും. ആ സംവിധാനം time deposits നെ ആശ്രയിച്ചിരിക്കുന്നു. time deposits ല്‍ ഒരു നിശ്ഛിത കാലത്തേക്ക് പണം പിന്‍വലിക്കില്ല എന്ന ഒരു കരാര്‍ അടിസ്ഥാനത്തിലാണ് ഉപഭോക്താക്കള്‍ നിക്ഷേപം നടത്തുന്നത്. ആ കാലയളവില്‍ ഉപഭോക്താക്കള്‍ക്ക് ആ പണത്തിന് മേല്‍ നിയമപരമായ അധികാരുമുണ്ടാവില്ല. 100% reserve ratio നിലനിര്‍ത്തിക്കൊണ്ട് ബാങ്കുകള്‍ക്ക് ആ പണം ഇപ്പോള്‍ വായ്പയായി കൊടുക്കാം.

ഇപ്പോള്‍ നിങ്ങള്‍ക്ക് കാണാം full reserve system ല്‍ ബാങ്കുകള്‍ നിക്ഷേപകരും വായ്പയെടുക്കുന്നവരും തമ്മിലുള്ള ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നു എന്ന് കാണാം. ഈ യാഥാര്‍ത്ഥ്യം Irving Fisher, Milton Friedman പോലുള്ള പ്രസിദ്ധരായ ചില സാമ്പത്തിക ശാസ്ത്രജ്ഞരും അംഗീകരിച്ചിട്ടുണ്ട്. ഈ രീതിയിലെ പ്രവര്‍ത്തനത്തില്‍ രണ്ട് തരം അകൌണ്ടുകള്‍ ആവശ്യമുണ്ട്. ദൈനംദിന ഇടപാടുകള്‍ക്കായി ഒരു Demand deposit അകൌണ്ട്, ദീര്‍ഘകാലത്തെ നിക്ഷേപത്തിനായി savings accounts (അതില്‍ time deposits ഉള്‍പ്പെടുന്നു). demand deposit അകൌണ്ടുകളില്‍ നിന്ന് ബാങ്കുകള്‍ക്ക് ഒരു പണവും വായ്പ കൊടുക്കാനാവില്ല. എന്നാല്‍ പണം സുരക്ഷിതമായി സൂക്ഷിക്കുന്നതിനും പണം അയച്ചുകൊടുക്കുന്നതിനും ബാങ്കിന് വേണമെങ്കില്‍ ഈ അകൌണ്ടില്‍ നിന്ന് ഫീസായി ചെറിയ ഒരു തുക എടുക്കയുമാവാം. അതേ സമയം savings accounts ലുള്ള പണം ബാങ്കിന് വായ്പ കൊടുക്കാം.

full reserve system വളരെ നിഷ്പക്ഷമാണ്. ബാങ്കില്ലാതെ, ചെക്കില്ലാതെ പണം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് ആളുകള്‍ പ്രതീക്ഷിക്കുന്നത് പോലെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അത്തരത്തിലുള്ള ഒരു സംവിധാനത്തില്‍ രമേശ് 500 രൂപ രാജേഷിന് മൂന്ന് മാസത്തേക്ക് കടം കൊടുത്താല്‍ രമേശിന് മൂന്ന് മാസത്തേക്ക് അയാളുടെ 500 രൂപ ചിലവാക്കാന്‍ കഴിയില്ല. രാജേഷ് ആ പണം തിരിച്ച് തന്നതിന് ശേഷമേ അത് രമേശിന് ഉപയോഗിക്കാനാവൂ. അതുകൊണ്ട് fractional reserve system ആണ് അസാധാരണമായുള്ളത്. fractional reserve system ല്‍ രാജേഷിന് ആ പണം കടം കൊടുത്തിട്ടുകൂടി രമേശിന് അയാളുടെ 500 രൂപ ചിലവാക്കാനാകും(ചെക്ക് ഉപയോഗിച്ച്). അത് ഭ്രാന്താണ്!

സാമ്പത്തിക വ്യവസ്ഥയും ബാങ്കിങ്ങ് വ്യവസ്ഥയും പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഈ നിര്‍വ്വചനത്തിന്റെ കൂടെ ധാരാളം വിശദാംശങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുണ്ട്. ഉദാഹരണത്തിന് time deposits നടത്തുന്ന ഒരു സ്ഥാപനത്തെ “ബാങ്കെ”ന്ന് വിളിക്കാന്‍ പാടില്ല എന്നാണ് ചിലയാളുകള്‍ പറയുന്നത്. അതിന് പകരം അതിനെ “mutual fund” എന്നാണ് വിളിക്കേണ്ടത്. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഇത് ഒരു ഏകപക്ഷീയമായ വേര്‍തിരിക്കല്‍ ആണ്. വെറും ഒരു നിര്‍വ്വചനത്തിന്റെ കാര്യം മാത്രമാണ്. time deposits ന്റെ നിയമങ്ങളേയും നിയന്ത്രണങ്ങളേയും കുറിച്ച് ധാരാളം subtle വിശദാംശങ്ങളുണ്ട്. അവയുടെ കാലാവധി, “maturity matching” തുടങ്ങിയവ. പൂഴ്‌ത്തിവെപ്പ്‌ നിരുത്സാഹപ്പെടുത്താനായി സംവിധാനങ്ങള്‍ വേണോ എന്നതിനെക്കുറിച്ച് തര്‍ക്കമുണ്ട്. ഉദാഹരണത്തിന് സര്‍ക്കാര്‍ അച്ചടിക്കുന്ന പണം ഉപയോഗിച്ച് demurrage ഓ മനപ്പൂര്‍വ്വമുള്ള പണപ്പെരുപ്പത്തിനോ. ബാങ്ക് തകര്‍ന്നാല്‍ നിക്ഷേപകരെ സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെ ഗ്യാരന്റി വേണമോ വേണ്ടയോ എന്നതിനെക്കുറിച്ചുള്ള പ്രശ്നവും ഉണ്ട്. ഇതെല്ലാം ഇതുവരെ തീരുമാനിക്കപ്പെടാത്തതിനാല്‍ നിര്‍വ്വചനത്തില്‍ അതൊന്നും ഉള്‍പ്പെടുന്നില്ല. “full reserve banking” എന്ന് പറയാന്‍ പറ്റുന്ന ധാരാളം വ്യവസ്ഥകളുണ്ട്. അതുകൊണ്ടാണ് ധാരാളം നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുന്നത്. അതില്‍ ഏതെങ്കിലും ഒന്ന് മാത്രമാണ് ശരിയായതെന്ന് കരുതരുത്. ചിലത് മറ്റ് ചിലതിനേക്കാള്‍ നല്ലതോ കൂടുതല്‍ പ്രായോഗികമോ ആയേക്കാം.

— സ്രോതസ്സ് positivemoney.org By Michael Reiss

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s