അമേരിക്കയില്‍ ലൈംഗികമായി പകരുന്ന രോഗങ്ങള്‍ 2015ല്‍ ഏക്കാലത്തേയും ഉയര്‍ന്ന തോതില്‍ എത്തി എന്ന് U.S. Centers for Disease Control and Prevention ന്റെ റിപ്പോര്‍ട്ട് പറയുന്നു. chlamydia, gonorrhea, syphilis എന്നീ മൂന്ന് സാധാരണ STD രോഗങ്ങളെ നിരീക്ഷിച്ച് വരുകയായിരുന്നു അവര്‍. പൊതു പ്രതിരോധ സംവിധാനങ്ങള്‍, ചികില്‍സാ സംവിധാനങ്ങള്‍, പരിശോധന എന്നിവയുടെ കുറവാണ് ഇതിന് കാരണം. ഏറ്റവും മോശമായ അവസ്ഥയില്‍ infertility, ക്യാന്‍സര്‍, antibiotic resistance, മരണം എന്നിവ STDs കാരണമുണ്ടാകാം. കൂടുതല്‍ നല്ല ലൈംഗികവിദ്യാഭ്യാസം, മെച്ചപ്പെട്ട സാമൂഹ്യ സേവനങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് രോഗത്തിന്റെ ഈ വളര്‍ച്ചയെ തടയാം.
— സ്രോതസ്സ് scientificamerican.com