ഫുകുഷിമയില്‍ നിന്നുള്ള ആണവവികിരണ മാലിന്യങ്ങള്‍ അമേരിക്കയുടെ പടിഞ്ഞാറെ തീരത്ത്

കടലിലെ cesium 134 എന്നത് “ഫുകുഷിമയുടെ വിരലടയാളം” ആണ്. അത് അമേരിക്കന്‍ തീരത്ത് ഗവേഷകര്‍ കണ്ടെത്തി എന്ന് Woods Hole Oceanographic Institution (WHOI) പറയുന്നു. പൊതു ധനസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന കടല്‍ ജല സാമ്പിളെടുക്കല്‍ പ്രോജക്റ്റാണ് അത്. അവര്‍ പസഫിക് സമുദ്രത്തിലെ ആണവവികിരണ തോത് പരിശോധിക്കുന്നു. ഒറിഗണിന്റെ പടിഞ്ഞാറെ തീരത്ത് cesium 134 ന്റെ 0.3 becquerels per cubic meter ആണ് അവര്‍ കണ്ടെത്തിയത്. അമേരിക്കയിലേയും ക്യാനഡയിലേയും ഗവേഷകര്‍ വളരെ കുറഞ്ഞ തോതില്‍ കണ്ടെത്തിയ ആണവവികിരണം മനുഷ്യന് ദോഷമുണ്ടാക്കുകയില്ല.

— സ്രോതസ്സ് environews.tv

ഒരു അഭിപ്രായം ഇടൂ