നോട്ട് നിരോധനത്തിന് ശേഷം കൂടുതല്‍ സാമ്പത്തിക പ്രവര്‍ത്തികള്‍ നികുതി വലയില്‍ വരുന്നതിനാല്‍ സര്‍ക്കാര്‍ കോര്‍പ്പറേറ്റ് നികുതി 18% ആക്കണമെന്ന് CII ആവശ്യപ്പെടുന്നു. ഇപ്പോള്‍ കോര്‍പ്പറേറ്റ് നികുതി 30% ആണ്. ഒപ്പം cess ഉം surcharge ഉം ഉണ്ട്. കോര്‍പ്പറേറ്റ് ലാഭത്തിന് 32 incentives ബാധകമാണ്. അവ കൂടി കണക്കാക്കിയാല്‍ ഫലത്തില്‍ അവര്‍ കൊടുക്കുന്ന നികുതി 19.8% ആണ്. എല്ലാ ഇളവുകളും ഇല്ലാതാക്കിക്കൊണ്ട് നികുതി നിരക്ക് 18% ആയി കുറക്കണമെന്നാണ് CII പറയുന്നത്. [കാര്യം നടന്ന് കഴിഞ്ഞ്, ജനം അത് മറന്നതിന് ശേഷം ഇളവ് കൂട്ടിച്ചേര്‍ത്താല്‍ പോരെ!] 2015 ലെ ബഡ്ജറ്റ് പ്രസംഗത്തില്‍ കോര്‍പ്പറേറ്റ് നികുതി 30% ല്‍ നിന്ന് 25% ലേക്ക് കുറക്കുമെന്ന് ധനകാര്യമന്ത്രി Arun Jaitley പറഞ്ഞിരുന്നു.
— സ്രോതസ്സ് economictimes.indiatimes.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.