ട്രമ്പിന്റെ സര്‍ക്കാരുമായി അടുത്ത ബന്ധമുള്ളയാളെ ഫേസ്‌ബുക്ക് ജോലിക്കെടുത്തു

വിദ്യാഭ്യാസ സെക്രട്ടറിയായി ട്രമ്പ് തെരഞ്ഞെടുത്ത Betsy DeVos മായി അടുത്ത ബന്ധമുള്ള മുമ്പത്തെ CNN, NBC അവതാരകനായ Campbell Brown നെ ഫേസ്‌ബുക്കിന്റെ വാര്‍ത്താ തലവനായി ജോലിക്കെടുക്കാന്‍ പോകുന്നു. ഇപ്പോള്‍ തന്നെ വലത് പക്ഷത്ത് നില്‍ക്കുന്ന മുഖ്യധാരാ മാധ്യമങ്ങളെ വലത് പക്ഷത്തേക്ക് കൂടുതല്‍ നീക്കുന്നതിനാണ് ഇത് സഹായിക്കുക എന്ന ഭീതിയാണ് മിക്കവര്‍ക്കും.

2010 ല്‍ CNN ല്‍ നിന്ന് വിരമിച്ച ശേഷം യൂണിയന്‍ വിരുദ്ധ, സ്വകാര്യ സ്കൂള്‍ അനുകൂല സംഘടനകള്‍ Brown സ്ഥാപിക്കുകയുണ്ടായി. ഏറ്റവും പുതിയതായി, ശതകോടീശ്വരനായ Betsy DeVos ന്റെ സഹായത്തോടെ വിദ്യാഭ്യാസ വാര്‍ത്താ സൈറ്റായ The 74 തുടങ്ങി. ഡിട്രോയിറ്റിലെ പൊതു സ്കൂളുകള്‍ തകര്‍ക്കുന്നതിന് കാരണക്കാരനായ Betsy DeVos നെയാണ് ഡൊണാള്‍ഡ് ട്രമ്പ് വിദ്യാഭ്യാസ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

— സ്രോതസ്സ് telesurtv.net

ഒരു അഭിപ്രായം ഇടൂ