ട്രാക്കിന്റെ വശത്തുള്ള പാനലില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് തീവണ്ടി ഓടിക്കാനുള്ള സാദ്ധ്യതകളെക്കുറിച്ച് Imperial College London ഉം കാലാവസ്ഥാമാറ്റ സന്നദ്ധ സംഘടനയായ 10:10 ഉം ഗവേഷണം നടത്തുന്നു. സോളാര്‍ പാനലുകളെ നേരിട്ട് തീവണ്ടിക്ക് വൈദ്യുതി നല്‍കുന്ന ലൈനിലേക്ക് നേരിട്ട് കൊടുക്കുന്ന സംവിധാനമാണ് ഈ renewable traction power project. ഇതുവഴി വൈദ്യുതി ഗ്രിഡ്ഡിനെ മറികടന്ന് വൈദ്യുതി നല്‍കാനുള്ള നീക്കമാണിത്. തീവണ്ടിയില്‍ നിന്നുള്ള ഊര്‍ജ്ജ ആവശ്യത്തെ കൂടുതല്‍ ദക്ഷതയോടെ കൈകാര്യം ചെയ്യാന്‍ ഇതിനാലാവും.
— സ്രോതസ്സ് theguardian.com