ബ്രിട്ടണിലെ കാര്‍ബണ്‍ ഉദ്‌വമനം തടയുന്നതില്‍ പവനോര്‍ജ്ജം വളരെ പ്രധാന പങ്ക് വഹിക്കുന്നു. ആറ് വര്‍ഷ കാലയളവില്‍ കല്‍ക്കരി, പ്രകൃതിവാതകം എന്നിവയില്‍ നിന്നുള്ള 3.6 കോടി ടണ്‍ ഹരിഗൃഹവാതകങ്ങള്‍ തടയാന്‍ കാറ്റാടി പാടങ്ങളില്‍ നിന്നുള്ള വൈദ്യുതി സഹായിച്ചു. റോഡില്‍ നിന്ന് 23 ലക്ഷം കാറുകള്‍ ഇല്ലാതാക്കുന്നതിന് തുല്യമാണിത്. ഈ പഠനം നടത്തിന് സഹായം നല്‍കിയത് Engineering and Physical Sciences Research Council ആണ്. പഠന റിപ്പോര്‍ട്ട് Energy Policy ജേണലില്‍ പ്രസിദ്ധീകരിച്ചു.
— സ്രോതസ്സ് ed.ac.uk