കേടായ ഭാഗങ്ങളുള്ള റിയാക്റ്റററുകള്‍ ഉടന്‍ നിര്‍ത്തണമെന്ന് Beyond Nuclear ആവശ്യപ്പെടുന്നു

ഫ്രാന്‍സില്‍ നിന്ന ഇറക്കുമതി ചെയ്ത കേടായ ഭാഗങ്ങളുണ്ടാകാന്‍ സാദ്ധ്യതയുള്ള ആണവനിലയങ്ങളുടെ പട്ടിക പ്രസിദ്ധപ്പെടുത്താന്‍ U.S. Nuclear Regulatory Commission (NRC) നോട് അമേരിക്കയിലെ പ്രധാനപ്പെട്ട ആണവവിരുദ്ധ സംഘമായ Beyond Nuclear ആവശ്യപ്പെട്ടു. കേടായ ഭാഗങ്ങള്‍ ആണവനിലയത്തിന്റെ സുരക്ഷയെ കാര്യമായി ബാധിക്കുമെന്ന് അവര്‍ മുന്നറീപ്പ് നല്‍കുന്നു. ഈ പ്രശ്നം ബാധിച്ച നിലയങ്ങള്‍ ഉടന്‍ അടച്ചിടണമെന്നാണ് ഈ സംഘം ആവശ്യപ്പെടുന്നത്.

എന്നാല്‍ NRC അത്തരം ഒരു പട്ടിക പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചു. Connecticutലെ Millstone ആണവനിലയം മാത്രമേ Reuters ന്റെ ലേഖനത്തില്‍ പറയുന്നുള്ളു. Greenpeace France ന്റെ അഭിപ്രായത്തില്‍ കുറഞ്ഞത് 11 നിലയങ്ങളിലെ 19 റിയാക്റ്ററുകള്‍ക്ക് കേടായ ഭാഗങ്ങളുണ്ട്. അവ മാറ്റിവെച്ചില്ലെങ്കില്‍ കാമ്പ് ഉരുകിയൊലിക്കാന്‍ സാദ്ധ്യതയുണ്ട്.

— സ്രോതസ്സ് beyondnuclear.org

ഒരു അഭിപ്രായം ഇടൂ