കാലാവസ്ഥാ മാറ്റ ബോധവര്‍ക്കരണത്തനായി അമേരിക്കയില്‍ കാല്‍നടയാത്ര നടത്തിയ മനുഷ്യന്‍ നൂറാം ദിവസം മരിച്ചു

ധനശേഖരണത്തിനും കാലാവസ്ഥാമാറ്റ ബോധവര്‍ക്കരണത്തിനും അമേരിക്കയുടെ കുറുകെ നഗ്നപാദനായി കാല്‍നടയാത്ര നടത്തിയ Mark James Baumer യാത്രയുടെ നൂറാം ദിവസം ഫ്ലോറിഡയിലെ U.S. Hwy 90 യില്‍ വെച്ച് SUV കാര്‍ ഇടിച്ച് മരിച്ചു.

ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ യാത്രയായിരുന്നു. 2010 ല്‍ ആയിരുന്നു ആദ്യമായി അദ്ദേഹം അമേരിക്കമുഴുവന്‍ യാത്ര നടത്തിയത്. അന്ന് അദ്ദേഹം ഷൂ ധരിച്ചിരുന്നു.

യാത്രയിലൂടെ ശേഖരിക്കുന്ന പണം FANG Collective എന്ന സംഘടനക്ക് ദാനം ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ പരിപാടി. പ്രകൃതിവാതക ഫ്രാക്കിങ്ങിന് എതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയാണത്.

കൊലചെയ്യപ്പെട്ട ദിവസം അദ്ദേഹം തന്റെ അവസാനത്തെ വീഡിയോയും ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. അതില്‍ അദ്ദേഹം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിനെ വിമര്‍ശിച്ചിരുന്നു.

— സ്രോതസ്സ് telesurtv.net, notgoingtomakeit.com

ഒരു അഭിപ്രായം ഇടൂ