ചിലിയിലെ ഒരു ലക്ഷം ഹെക്റ്റര്‍ വനം കാട്ടുതീയാല്‍ നശിച്ചു

അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ കാരണം അന്തര്‍ദേശീയ സമൂഹത്തോട് ചിലി സഹായം അഭ്യര്‍ത്ഥിച്ചു. ഒരു ലക്ഷത്തില്‍ അധികം ഹെക്റ്റര്‍ വനം ആണ് കാട്ടുതീയാല്‍ നശിച്ചത്. ദീര്‍ഘകാലത്തെ വരള്‍ച്ചയും താപനിലയും ആണ് തീപിടുത്തത്തിന് കാരണം. താപനില 40 degrees Celsius വരെ എത്തിയിരുന്നു. കാട്ടുതീയാല്‍ ചിലി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു ഡസനിലധികം കാട്ടുതീ നഗരങ്ങളും ഫാക്റ്ററികള്‍ക്കും vineyards നും ഒക്കെ നേരെ നീങ്ങിക്കൊണ്ടിരിക്കുന്നു. ശനിയാഴ്ച 129 കാട്ടുതീയാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ചിലിയുടെ National Forestry Corporation പറഞ്ഞു.

— സ്രോതസ്സ് telesurtv.net

ഫോസിലിന്ധന ഉപയോഗം കഴിയുന്നത്ര കുറക്കുക. കുറവ് ആഹാരം കഴിക്കുക. കുറവ് ദൂരം യാത്ര ചെയ്യുക.

ഒരു അഭിപ്രായം ഇടൂ