കോര്‍പ്പറേറ്റ് വരുമാന നികുതി കുടിശിക വരുത്തിയ ഗൂഗിള്‍ ഇറ്റലിലയെ റവന്യൂ ഏജന്‍സിയുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ $29.6 കോടി ഡോളര്‍ നികുതി കൊടുക്കാമെന്ന് സമ്മതിച്ചതായി ഇറ്റലിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറ്റലിയിലെ സാമ്പത്തിക പോലീസ് Guardia di Finanza ഗൂഗിളിനെതിരെ നികുതി അടക്കലിനെ സംബന്ധിച്ച് ഒരു നോട്ടീസ് പുറപ്പെടുവിച്ചിരുന്നതായി ഒരു വര്‍ഷം മുമ്പ് Revenue Agency പുറത്ത് പറഞ്ഞിരുന്നു.
2009 – 2013 കാലത്ത് ഗൂഗിളിന് ഇറ്റലിയില്‍ ഒരു സ്ഥിര സ്ഥാപനമുണ്ടായിരുന്നു എന്ന് Guardia ആരോപിക്കുന്നു. അതുകൊണ്ട് ഇറ്റലിയിലെ ഉപഭോക്താക്കളില്‍ നിന്ന് കിട്ടിയ വരുമാനത്തിന് ഇറ്റലിയില്‍ നികുതി അടക്കണം.
Apple Italia യുമായി ഡിസംബര്‍ 2015 ന് രൂപീകരിച്ച കരാറിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ഗൂഗിളുമായുണ്ടാക്കിയ കരാര്‍. 2008 മുതല്‍ക്ക് കുടിശിക ആയ കോര്‍പ്പറേറ്റ് വരുമാന നികുതി EUR 31.8 കോടി യൂറോക്കാണ് ആപ്പിള്‍ അന്ന് ഒത്തുതീര്‍പ്പാക്കിയത്.
— സ്രോതസ്സ് tax-news.com