മനുഷ്യന്റെ നാഡീ കോശങ്ങളെ മില്ലി സെക്കന്റുകള്‍ക്കകം പ്രവര്‍ത്തനക്ഷമമാക്കി അവയുടെ പ്രവര്‍ത്തിയെ മാറ്റാന്‍ ആന്റീബോഡീസിന് കഴിയും. Technical University of Munich (TUM) ലെ Human Biology ആണ് ഈ അത്ഭുതപ്പെടുത്തുന്ന കണ്ടെത്തല്‍ നടത്തിയത്. ഈ കണ്ടുപിടുത്തം, ചില പ്രത്യേക ക്യാന്‍സറുകളുമായി ചേര്‍ന്ന് വരുന്ന രോഗങ്ങളെക്കുറിച്ചുള്ള നമ്മുടെ അറിവ് വര്‍ദ്ധിപ്പിക്കും. എല്ലാറ്റിലും അതീതമായി കുടലിന്റെ പ്രശ്നങ്ങളും.
മുഴകളോട് ചേര്‍ന്ന് വരുന്ന അവയവങ്ങളുടെ പ്രവര്‍ത്തന പ്രശ്നങ്ങളെ paraneoplastic syndromes എന്നാണ് വിളിക്കുന്നത്. മുഴകളല്ല ഈ പ്രശ്നങ്ങളുണ്ടാക്കുന്നത്. പകരം ശരീരത്തിന്റെ autoimmune പ്രതികരണത്തിന്റെ ഭാഗമായാണവയുണ്ടാകുന്നത്. അത്തരം അവസ്ഥയില്‍ ഒരു വ്യക്തിയുടെ സ്വന്തം ആന്റീബോഡീസ് സ്വന്തം കോശങ്ങള്‍ക്കെതിരെ തിരിഞ്ഞ് ആക്രമിക്കുകയാണ്. മുഴ കണ്ടെത്തുന്നതിന് മുമ്പ് തന്നെ Paraneoplastic syndromes കാണപ്പെടാം.