അമേരിക്കയിലെ സൌരോര്‍ജ്ജ വ്യവസായ രംഗത്ത് ജോലി ചെയ്യുന്ന ആളുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 25% വര്‍ദ്ധിച്ച് 260,000 ആയി എന്ന് Solar Foundation പറയുന്നു. 25% വളരെ വലിയ ഒരു കാര്യമാണ്. താരതമ്യത്തിന് നോക്കിയാല്‍ ഈ കാലത്ത് സമ്പദ്‌വ്യവസ്ഥയില്‍ മൊത്തം വെറും 1.45% തൊഴിലാണ് പുതിയതായിയുണ്ടായത്. 2017 ല്‍ 25,000 പേര്‍ക്കുകൂടി തൊഴില്‍ നല്‍കാനാവുമെന്ന് Solar Foundation പ്രവചിക്കുന്നു.
— സ്രോതസ്സ് grist.org